കടംകയറിയ എയര്‍ ഇന്ത്യ ഏജന്‍റുമാരുടെ കമ്മീഷന്‍ വെട്ടിക്കുറച്ചിരിക്കുന്നു. കടുത്ത ധന പ്രതിസന്ധിയില്‍ രൂക്ഷമായ പ്രശ്നമായതിനെത്തുടര്‍ന്നാണ് ഏജന്‍റുമാര്‍ക്ക് നല്‍കുന്ന യാത്രാക്കൂലി വെട്ടിക്കുറയ്ക്കാമെന്ന് തീരുമാനിച്ചത്. ടിക്കറ്റ് നിരക്ക് ഓരോ ആഴ്ചയിലും തിരിച്ചടയ്ക്കണമെന്ന നിര്‍ദ്ദേശം പിന്‍വലിക്കണമെന്നും ക്രെഡിറ്റ് കാര്‍ഡ് ബുക്കിംഗ് അനുവദിക്കണമെന്നുമുള്ള ഏജുമാരുടെ ആവശ്യവും എയര്‍ ഇന്ത്യ തള്ളിക്കളഞ്ഞു. നിലവില്‍ വിമാന ടിക്കറ്റുകളുടെ ബുക്കിംഗിന് ട്രാവല്‍ ഏജന്റുമാര്‍ക്ക് മൂന്ന് ശതമാനം കമ്മിഷനാണ് ലഭിക്കുന്നത്. ഏജന്റ് കമ്മിഷന്‍, റിസര്‍വേഷന്‍ സംവിധാനത്തിനുള്ള ഫീസ് തുടങ്ങിയ ഇനങ്ങളില്‍ എയര്‍ ഇന്ത്യ പ്രതിവര്‍ഷം ആയിരം കോടി രൂപയാണ് ചെലവഴിക്കുന്നത്. കമ്പനിയുടെ മൊത്തം ചെലവില്‍ എട്ടു ശതമാനമാണ് ഈ തുക. ഏജന്റുമാര്‍ വഴിയുള്ള ടിക്കറ്റ് വില്പന പരമാവധി കുറച്ച് ഓണ്‍ലൈനായി ടിക്കറ്റുകള്‍ ലഭ്യമാക്കാനാണ് എയര്‍ ഇന്ത്യ ലക്ഷ്യമിടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല