ലണ്ടന്‍:സെന്റ് ഗ്രിഗറീസ് പള്ളിയുടെ സ്ഥാപകാംഗവും തിരുവല്ല സ്വദേശിയുമായ പി.ഒ ജോസഫ്(76) അന്തരിച്ചു. പക്ഷാഘാതത്തെതുടര്ന്നായിരുന്നു മരണം.
കഴിഞ്ഞമാസം അദ്ദേഹം കേരളത്തിലെത്തിയിരുന്നു. ജനുവരി 22നാണ് തിരിച്ചുപോയത്. കുട്ടിക്കാലത്തുതന്നെ പള്ളികാര്യങ്ങളില്‍ താല്പര്യം കാണിച്ച ജോസഫ് 70കള്‍ മുതല്‍ ലണ്ടന്‍ ഇടവകയില്‍ പള്ളിസഹായിയായി പ്രവര്‍ത്തിക്കുകയായിരുന്നു.
ജോസഫിന്റെ കുറവ് നികത്താന്‍ കഴിയാത്തതാണെന്നും അദ്ദേഹത്തിന്റെ ആത്മാവിനും കുടുംബാംഗങ്ങള്‍ക്കും വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളി വികാരി ജോണ്‍ സാമുവല്‍ ആവശ്യപ്പെട്ടു. ചിന്നമ്മയാണ് ഭാര്യ. ജീന്‍, ജാനെറ്റ്, ജെന്നിഫര്‍ എന്നിവര്‍ മക്കളാണ്.
ഫെബ്രുവരി 1ന് 6.30 കെന്റിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും. സംസ്കാര ചടങ്ങുകള്‍ പുരോഗമിക്കുകയാണ്. തീയ്യതി പിന്നീട് അറിയിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല