മദ്യപിച്ചു ട്രെയിനില്‍ വച്ച് സഹായാത്രികരെ വംശീയമായി അധിക്ഷേപിച്ച സ്ത്രീ കുടുങ്ങി. ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് ട്രെയിനില്‍ വച്ച് ക്യാമറയില്‍ പകര്‍ക്കപ്പെട്ട ഈ സംഭവം ഇപ്പോള്‍ യൂട്യൂബില്‍ വമ്പന്‍ ഹിറ്റുകളില്‍ ഒന്നാണ്.രണ്ടു ലക്ഷത്തിലധികം പേര് ഇതിനകം തന്നെ ഈ വീഡിയോ കണ്ടു കഴിഞ്ഞു. നാല്പത്തിരണ്ടുകാരിയായ ജാക്വലിന് വുഡ്ഹൗസ് ആണ് ഈ സംഭവത്തില്‍ വിചാരണ നേരിടുന്നത്.
ജനുവരി 23 നു സെന്റ് പോള്‍സിനും മൈല്‍ എന്‍ഡിനും ഇടയില്‍ വച്ചാണ് ഈ സ്ത്രീ തന്റെ സഹായാത്രികരോട് വംശീയപരമായി കയര്‍ത്ത് സംസാരിച്ചത്. ഒരു റിട്ടയര്‍മെന്റ് പാര്‍ട്ടിയില്‍ വച്ച് ഷാമ്പൈന്‍ അധികമായി കുടിച്ചതിനാലാണ് ഇവര്‍ തങ്ങളുടെ ഉള്ളില്‍ അടിഞ്ഞു കൂടിയിരുന്ന വര്‍ഗവെറി പുറത്തു കാട്ടിയത്. രാത്രി പതിനൊന്നു മണിക്കാണ് സംഭവം നടന്നത്. ഏഴു മിനിറ്റ് നീളുന്ന യൂട്യൂബ് വീഡിയോയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇവര്‍ കുറ്റക്കാരിയാണ് എന്ന് പോലീസ് കണ്ടെത്തിയിരുന്നു.
കൂടെ യാത്ര ചെയ്ത സിഖ്മതക്കാരായ ഗല്ബന്ത് സിംഗ് ജുട്ട്ലയാണ് ഈ സ്ത്രീയുടെ വംശവെറി നിറഞ്ഞ വാക്കുകളില്‍ പുളഞ്ഞു പോയത്. ഇദ്ദേഹം തന്നെയാണ് ഈ സ്ത്രീയുടെ സംഭാഷണം ക്യാമറയില്‍ പകര്‍ത്തിയത്. വീഡിയോ തുടങ്ങുന്നത് തന്നെ കുടിയേറ്റക്കാരെ മുഴുവന്‍ അസഭ്യമായ ഭാഷയില്‍ അഭിവാദ്യം ചെയ്തിട്ടാണ്. ശേഷം എല്ലാവരോടും എവിടെ നിന്നുമാണ് നിങ്ങള്‍ എന്റെ രാജ്യത്തിലേക്ക് വന്നത് എന്ന് ജാക്വലിന് വുഡ്ഹൗസ് ചോദിക്കുന്നു. ഇവിടെ ഇരിക്കുന്നതില്‍ മുപ്പതു ശതമാനം കുടിയേറ്റക്കാരും നിയമവിരുദ്ധമായാണ് തന്റെ രാജ്യത്ത് കഴിയുന്നത് എന്ന് ജാക്വലിന് ഉറപ്പിച്ചു പറയുന്നു.
തന്റെ തൊട്ടടുത്ത് ഇരുന്നു ദേശീയ ഗാനം ആലപിച്ച ഒരു പാകിസ്ഥാനി യാത്രക്കാരനെ മര്‍ദിക്കുവാന്‍ ശ്രമിക്കുന്ന ജാക്വലിനെ വീഡിയോവില്‍ കാണാം. പിന്നീട് ജൂട്ലയുടെ ക്യാമറക്ക് നേരെ ഇവര്‍ തിരിഞ്ഞ ഇവര്‍ ജൂട്ല ഒരു ബ്രിട്ടീഷുകാരനാണ് എന്നത് അംഗീകരിക്കുവാന്‍ കഴിയില്ലെന്ന് പറയുന്നു. താന്‍ മുന്‍പ് ജീവിച്ചിരുന്നത് ബ്രിട്ടനിലായിരുന്നു എന്നാല്‍ ഇപ്പോള്‍ ഇത് യു.എനില്‍ ആണ് ജീവിക്കുന്നത് എന്ന് ഇവര്‍ പറയുന്നു. ഈ രാജ്യം നിങ്ങളുടെതല്ല പിന്നെന്തിനാണ് ഇവിടെ കഴിയുന്നത് എന്നും ഇവര്‍ ജൂട്ലയോട് ചോദിച്ചു. കറുത്ത വര്‍ഗക്കാരിയായ ഒരു സ്ത്രീയോടും ജാക്ലിന് അപമര്യാദയായി പെരുമാറിയിട്ടുണ്ട്. വര്‍ഗ വെറി പൂര്‍ണ്ണമായും വെളിപ്പെടുത്തുന്ന രീതിയിലുള്ള വാചകങ്ങളാണ് ഈ വീഡിയോവില്‍ ജാക്വലിന് വുഡ്ഹൗസിന്റെ നാവില്‍ നിന്നും പുറത്തു വന്നത്. പക്ഷെ ഈ സംഭവം തന്റെ ഓര്‍മയില്‍ ഇല്ല എന്നാണു ജാക്വലിന് പോലീസിനോട് പറഞ്ഞത്. എന്നാല്‍ കോടതി ഇവരെ സംരക്ഷിക്കില്ല എന്ന് ഏതാണ്ട് ഉറപ്പായി. മെയ് 29നാണ് ഇവരുടെ വിചാരണ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല