വാര്‍ത്താ മാധ്യമങ്ങളുമായി താന്‍ നല്ല ബന്ധമാണെന്നു വെളിപ്പെടുത്തിയ ഡേവിഡ് കാമറൂണ്‍ അതെങ്ങിനെയാനെന്നു കൂടി കാട്ടിത്തന്നു. മാധ്യമരംഗത്തെ രാജ്ഞിയായ റെബേക്ക ബ്രൂക്സുമായുള്ള ചുംബനരംഗം ഇപ്പോള്‍ നാട്ടിലെങ്ങും പാട്ടാണ്. സ്വകാര്യമായ ഒരു പാര്‍ട്ടിയില്‍ വച്ചാണ് റെബെക്കയുടെ ഇരു കവിളിലും പ്രധാന മന്ത്രി ചുംബിച്ചത്. ചുംബനത്തിന് ശേഷം തന്റെ കൈ റെബേക്കയുടെ ശരീരത്തില്‍ വയ്ക്കുന്ന പ്രധാനമന്ത്രി ഇപ്പോള്‍ വിവാദത്തില്‍പ്പെട്ടിരിക്കയാണ്.
വീഡിയോവില്‍ രാജ്യത്തിന്റെ പല പ്രധാന അധികൃതരെയും കാണാം. കാമറൂണിനെയും ഭാര്യ സമാന്തയെയും സ്വാഗതം ചെയ്യുന്നതിനാണ് റെബേക്ക ഈ പാര്‍ട്ടിയില്‍ പ്രത്യക്ഷപ്പെട്ടത്. ഈ വീഡിയോ പ്രദര്‍ശിപ്പിച്ചപ്പോള്‍ ഉണ്ടാക്കിയ കൂട്ട ചിരി ഈ വിവാദം ഊതി പെരുപ്പിക്കുകയാണ് ഉണ്ടായത്. ന്യൂസ് ഇന്റര്നാഷ്ണല്സിന്റെ സി.ഇ.ഓ. ആണ് റെബേക്ക. അതിനു മുന്‍പ് ന്യൂസ് ഓഫ് വേള്‍ഡിലെ എഡിറ്റര്‍ ആയിരുന്നു ഇവര്‍.
തന്റെ പാര്‍ട്ടിയെ ശരിയായ രീതിയില്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറക്കുന്നതിന് മാധ്യമങ്ങള്‍ സഹായിക്കെണ്ടതുണ്ട് എന്ന കാര്യം കാമറൂണിനു നല്ല പോലെ അറിയാവുന്നതാണ്. അതിനാല്‍ തന്നെ അവരെ നല്ല രീതിയില്‍ കൊണ്ട് നടക്കുകയും ബന്ധം ഊഷ്മളമായ്ക്കുകയും ചെയ്യേണ്ടത് ഇദ്ദേഹത്തിന്റെ ആവശ്യമാണ്. ഇതിനായിട്ടാണ് ഈ കരുനീക്കം എന്നാണു പല പ്രതിപക്ഷ നേതാക്കളും ആരോപിക്കുന്നത്. തങ്ങള്‍ തമ്മില്‍ ഊഷ്മളമായ ബന്ധമാണ് നിലനില്‍ക്കുന്നത് എന്ന് ഇതിനു മുന്‍പ് കാമറൂണ്‍ അഭിപ്രായപ്പെട്ടിരുന്നു.
മാധ്യമ ചക്രവര്‍ത്തിയായ മുര്‍ഡോക്ക് എമ്പയറുമായി നല്ല ബന്ധമാണ് ഇദ്ദേഹം പുലര്‍ത്തുന്നത്. തങ്ങള്‍ എല്ലാവരും ഒരേ വീട്ടിലെ അംഗങ്ങളാണ് എന്നായിരുന്നു അന്ന് കാമറൂണ്‍ പറഞ്ഞത്. പക്ഷെ ഈ ബന്ധം പല രീതിയിലും മുതലാക്കപ്പെടുന്നുണ്ട് എന്നാണു പലയിടത്ത് നിന്നും ലഭിച്ച വിവരങ്ങള്‍. മുര്‍ഡോക്കും മകന് ജയിംസുമായും ഡേവിഡ് കാമറൂണ്‍ കൂടെ കൂടെ കൂടികാഴ്ചകള്‍ നടത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല