പുതിയ മൊബൈല്‍ ഫ്രീക്വന്‍സി മൂലം മില്യനോളം വരുന്ന ടി.വി. ഉപഭോക്താക്കള്‍ വലയുന്നു. പുതിയ ഈ ഫ്രീക്വന്‍സി ഇപ്പോള്‍ ടി.വി.യുടെ സംപ്രേഷണം തടസപ്പെടുത്തും എന്ന രീതിയിലാണ് വിവരങ്ങള്‍ പുറത്തു വന്നിട്ടുള്ളത്. എന്നാല്‍ ഈ പ്രശ്നങ്ങള്‍ മാറി കടക്കുന്നതിനായി ഓരോ കുടുംബവും ഏകദേശം 200 പൌണ്ട് അധിക ചിലവാക്കേണ്ടി വരും എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. സംപ്രേഷണം ചെയ്യുന്നതിനുള്ള സ്പെക്ട്രം സര്‍ക്കാര്‍ തന്നെയാണ് ഈ മൊബൈല്‍ കമ്പനിക്ക് വിറ്റിട്ടുള്ളത്. മൊബൈല്‍ കമ്പനി സംപ്രേഷണത്തിലെ വീഴ്ച മറികടക്കുന്നതിനായി 180മില്ല്യണ്‍ തുക ചിലവഴിക്കും എന്ന് സൂചിപ്പിച്ചു.
എന്നാല്‍ ഈ തുക വീടിനുള്ളില്‍ ഏരിയല്‍ വച്ചിട്ടുള്ള ടി.വി.കള്‍ക്ക് ബാധകമാകുകയില്ല. അതിനാല്‍ തന്നെ ഈ ഉപഭോക്താക്കള്‍ സ്വന്തം കയ്യിലെ പണം ഇതിനായി ചിലവഴിക്കെണ്ടതായി വരും. ഈ ചിലവ് മൊത്തത്തില്‍ 161 മില്യനോളം വരും എന്നാണു കണക്കാക്കുന്നത്. മറ്റൊരു പ്രധാന ടി.വി. കമ്പനിയുടെ കണക്കുകള്‍ പ്രകാരം ഏകദേശം 156പൌണ്ട് മുതല്‍ 224പൌണ്ട് വരെ ഈ പ്രശ്നം മാറ്റുന്നതിനായി ഒരു കുടുംബം ചിലവഴിക്കെണ്ടതായി വരും. മറ്റു ചില കമ്പനികള്‍ ഈ ചിലവ് നൂറില്‍ ഒതുക്കാം എന്ന് വിശ്വസിക്കുന്നവരാണ്. ഒരു മില്യനോളം വരുന്ന ഉപഭോക്താക്കള്‍ സാറ്റലൈറ്റ് അല്ലെങ്കില്‍ കേബിള്‍ ഉപയോഗിച്ചാണ് ടി.വി. കണക്ഷന്‍ എടുത്തിട്ടുള്ളത്. എരിയലുകള്‍ വച്ചിട്ടുള്ളവര്‍ സിഗ്നല്‍ കൃത്യമാക്കുന്ന ഒരു ഫില്‍ട്ടര്‍ ഉപയോഗിച്ചാല്‍ മതിയാകും.
എന്നാല്‍ പ്രൈമറി സെറ്റ് ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ സ്വന്തം കയ്യില്‍ നിന്നും പണം നഷ്ടപ്പെടും. ഈ പ്രശ്നം പരിഹരിക്കുന്നതിനായി അധികൃതര്‍ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. ടി.വി. സംപ്രേഷണവുമായി കൂടികുഴഞ്ഞു കിടക്കുന്ന 4G മൊബൈല്‍ സര്‍വീസ് എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് പലരും തുറന്നു പറഞ്ഞിട്ടുണ്ട്. ലാപ്ടോപ്പുകള്‍ക്കും സ്മാര്‍ട്ട് ഫോണുകള്‍ക്കും മൊബൈല്‍ ബ്രോഡ്ബാന്‍ഡ് നല്‍കുന്നതിനാണ് 4G ടെക്നോളജി ഉപയോഗിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല