ലൈംഗിക താല്പര്യം അതിര് വിട്ടാല്‍ മനുഷ്യന് മൃഗതുല്ല്യനാകുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ഇതാ അത്തരം ഒരാള്‍. ഭാര്യയെ ബലാല്‍സംഘം ചെയ്യുക എന്നതാണ് ഇയാളുടെ ഹോബി. ഭാര്യയെ ആരെങ്കിലും ബലാല്‍സംഘം ചെയ്യുമോ ? എന്നു ചോദിക്കാന്‍ വരട്ടെ ഭാര്യ ലൈംഗിക ബന്ധത്തിന് സമ്മതിച്ചില്ലെങ്കില്‍ ഇയാള്‍ അവരെ ബലമായി കീഴ്പ്പെടുത്തും. ഈ ഉപദ്രവം സഹിക്കാനാവാതെ ഇയാളില്‍ നിന്നു വിവാഹ മോചനം തേടി കോടതിയെ സമീപിച്ചിരിക്കയാണ് ഇയാളുടെ നിര്ഭാഗ്യവതിയായ ഭാര്യ.
വിവാഹം കഴിഞ്ഞു ആദ്യ രാത്രിയില്‍ തന്നെ ഇയാള്‍ ക്രൂരമായ ബലാല്‍സംഘം തുടങ്ങിയെന്ന് ഭാര്യ കോടതിയില്‍ പറഞ്ഞു. ആദ്യ ദിവസം വിവാഹവും, തുടര്‍ന്നുള്ള സല്‍ക്കാരവും കഴിഞ്ഞു വന്നപ്പോള്‍ യുവതി നന്നേ ക്ഷീണിച്ചിരുന്നു. മാത്രവുമല്ല വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് മദ്യലഹരിയിലുമായിരുന്നു യുവതി. എന്നാല്‍ അന്ന് തന്നെ ലൈംഗിക ബന്ധം ആവശ്യപ്പെട്ട ഭര്‍ത്താവിനോടു താന്‍ വിസമ്മതം അറിയിച്ചു. എന്നാല്‍ തന്റെ അനുവാദം കാക്കത്തെ ഭര്‍ത്താവ് തന്നെ ക്രൂരമായി ബലാല്‍സംഘം ചെയ്തുവെന്ന് യുവതി കോടതിയെ അറിയിച്ചു.
അന്നുകൊണ്ടും തീര്‍ന്നില്ല ഇയാളുടെ ക്രൂരത. പിന്നീട് പലപ്പോഴും ലൈംഗിക ബന്ധത്തിന് വിസമ്മതം അറിയിച്ചപ്പോളെല്ലാം ഭര്‍ത്താവ് തന്നെ ബലാല്‍സംഘം ചെയ്തുവെന്ന് ഇവര്‍ കോടതിയെ ബോധിപ്പിച്ചു. ഏറ്റവും ക്രൂരമായ രീതിയില്‍ ഭര്‍ത്താവിന്റെ ആക്രമണം നടന്നത് താന്‍ സിസേറിയന് ശത്രക്രിയ കഴിഞ്ഞു വിശ്രമിക്കുന്ന സമായതാണെന്ന് യുവതി ഞെട്ടലോടെ ഓര്‍ക്കുന്നു. സിസേറിയന്റെ തുന്നല്‍ മാറ്റുന്നതിന് മുന്‍പെ ഭര്‍ത്താവ് ബലാല്‍സംഘം ചെയ്തു.
രണ്ട് വര്‍ഷം നീണ്ട വിവാഹ ജീവിതത്തിനിടയില്‍ പല തവണ ഈ യുവതി ബലാല്‍സംഘത്തിന് ഇരയായി. ഇത്രയും ക്രൂരനായ ഭര്‍ത്താവിനൊപ്പം ജീവിച്ചു മടുത്ത ഈ യുവതി ഇപ്പോള്‍ വിവാഹമോചന കേസ് കൊടുത്തിരിക്കയാണ്. ഇരുവരുടെയും പേര് വെളിപ്പെടുത്തിയിട്ടില്ല. കേസിന്റെ വിചാരണ കോടതിയില്‍ നടക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല