പൂണെ: രാഷ്ട്രീയം ക്രിക്കറ്റിനെ ബാധിക്കില്ലെന്ന് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ വ്യക്തമാക്കി. രാജ്യസഭയിലേക്ക് നാമനിര്‍ദേശം ലഭിച്ചെങ്കിലും താന്‍ ഒരു കായിക താരമായി തന്നെ നിലനില്‍ക്കുമെന്ന് സച്ചിന്‍ പറഞ്ഞു. ക്രിക്കറ്റിന് നല്‍കിയ സംഭാവനകളുടെ പേരിലാണ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ലഭിച്ചത്. അത് ഒരു ബഹുമതിയായി കണക്കാക്കുന്നു. എന്നാല്‍ ക്രിക്കറ്റ് ഉപേക്ഷിച്ചിട്ട് രാഷ്ട്രീയത്തിലേയ്ക്കില്ലസച്ചിന്‍ വ്യക്തമാക്കി.
കായികതാരമായി നിലനില്‍ക്കുക എന്നതാണ് ഏറ്റവും വലിയ ആഗ്രഹം. . ക്രിക്കറ്റ് എന്റെ ജീവിതമാണ്. അതില്‍ തന്നെ തുടരാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ക്രിക്കറ്റിന് കൂടുതല്‍ സംഭാവനകള്‍ നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ ലോകകപ്പ് നേടിയതാണ് ഏറ്റവും കൂടുതല്‍ സന്തോഷം നല്‍കിയത്. കളി തുടങ്ങി ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആ മഹാഭാഗ്യം വന്നു ചേര്‍ന്നത്. അപ്പോള്‍ അതാണ് ഏറ്റവും പ്രിയപ്പെട്ടത്‌സച്ചിന്‍ പറഞ്ഞു.
ക്രിക്കറ്റില്‍ നൂറു സെഞ്ചുറി തികയ്ക്കുന്ന ആദ്യ താരമാകുമെന്ന് 2003 ല്‍ തന്നെ അന്നത്തെ കോച്ച് ജോണ്‍ റൈറ്റ് പറഞ്ഞിരുന്നതായും സച്ചിന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല