സൗദിവത്‌കരണ പദ്ധതികള്‍ക്ക് കരുത്തു പകരാന്‍ വിദേശ റിക്രൂട്ട്‌മെന്റുകള്‍ക്കു കര്‍ശന നിയന്ത്രണം കൊണ്ടുവരുമെന്ന് സൗദി തൊഴില്‍ വകുപ്പ് മന്ത്രി ആദില്‍ ബിന്‍ മുഹമ്മദ് ഫഖീഹ്. വിദേശത്തുനിന്നുള്ള ഉദ്യോഗാര്‍ഥികളുടെ യാത്ര, റിക്രൂട്ട്‌മെന്റ് ചെലവുകള്‍ വന്‍തോതില്‍ ഉയര്‍ത്താന്‍ ആഭ്യന്തര, തൊഴില്‍, ധനമന്ത്രാലയങ്ങളുടെ സംയുക്‌ത പഠനം ആരംഭിച്ചതായി മന്ത്രി പറഞ്ഞു.
റിക്രൂട്ട്‌മെന്റ് ചെലവ് വര്‍ധിക്കുമ്പോള്‍ സ്വാഭാവികമായും സ്വദേശികളെ നിയമിക്കാന്‍ കമ്പനികളും ഏജന്‍സികളും തയാറാകുമെന്നാണ് പ്രതീക്ഷ. ഇപ്പോള്‍ വിദേശ തൊഴിലാളികളുടെ വിസ, റസിഡന്‍സ് പെര്‍മിറ്റ് കാര്‍ഡ് (ഇക്കാമ), വര്‍ക്ക് പെര്‍മിറ്റ് കാര്‍ഡ് എന്നിവയുടെ നിരക്ക് വളരെ കുറവാണെന്നും താമസിയാതെ ഇവയുടെ നിരക്കുകളും വര്‍ധിപ്പിക്കുന്നത് ആലോചനയിലുണ്ടെന്നും മന്ത്രി അറിയിച്ചു.
ജോലി തേടി അലയുന്ന വിദേശ കൂലിത്തൊഴിലാളികളെ കര്‍ശനമായും നിയന്ത്രിക്കും. ഇവരെ നിയന്ത്രിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായം തേടിയിട്ടുണ്ട്. ഇക്കാമ, ലേബര്‍ കാര്‍ഡ് എന്നിവയുടെ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതോടെ ‘മാസപ്പടികൊടുത്ത്’ തൊഴില്‍ ചെയ്യുന്ന പതിനായിരക്കണക്കിനു മലയാളികളടക്കമുള്ളവര്‍ക്ക് ഈ തീരുമാനം ഇരുട്ടടിയാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല