1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 4, 2012


എസക്‌സ്: കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി ജനറല്‍ ബോഡിയും 2012-13 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും മെയ് ആറിന് െൈനലന്റ് വില്ലേജ് ഹാളില്‍ നടക്കും. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടുകൂടി ആരംഭിക്കുന്ന ജനറല്‍ ബോഡിയില്‍ കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടും കണക്ക് അവതരണവും, ഭാരവാഹികളുടെ തിരഞ്ഞെടുപ്പും മുഴ്യ അജണ്ഡയായിരുക്കും.
വൈകുന്നേരം ആരംഭിക്കുന്ന സംഗീത സന്ധ്യയില്‍ യു കെയിലെ അറിയപ്പെടുന്ന ഗായക സംഘമായ ലെസ്റ്റര്‍ മെലഡീസിന്റെ ഗാനമേളയും തുടര്‍ന്ന് ഇന്‍ഡ്യന്‍ പാലസ് ഇപ്‌സ്വിച്ച് ഒരുക്കുന്ന സ്വാദിഷ്ടമായ ഡിന്നറും നടക്കും. കൂട്ടായ്മയുടെ കാര്യത്തില്‍ മറ്റ് അസോസിയേഷനുകള്‍ക്ക് മാതൃകയായി വളര്‍ന്ന കോള്‍ചെസ്റ്റര്‍ മലയാളികമ്മ്യൂണിറ്റി കഴിഞ്ഞ വര്‍ഷം നടത്തിയ സംഗീത 2011ന്റെ വന്‍ വിജയത്തെ തുടര്‍ന്നാണ് സംഗീത സന്ധ്യ ഒരുക്കിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.