അമേരിക്കയില്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ്പദ്ധതിയായ മെഡികെയര്‍ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് പിടിയിലായവരില്‍ ഇന്ത്യന്‍ വംശജരും. 45.2 കോടി ഡോളര്‍ തട്ടിപ്പുനടത്തിയ കേസില്‍ 107 പേരെയാണ് അറസ്റ്റ് ചെയ്തത്. യു.എസില്‍ പിടികൂടിയ വന്‍ മെഡികെയര്‍ തട്ടിപ്പുകളിലൊന്നാണിത്.
മിയാമി, ലോസ്ആഞ്ജലിസ്, ഹൂസ്റ്റണ്‍, ഡിട്രോയിറ്റ്, ഷിക്കാഗോ, താമ്പ, ബാറ്റണ്‍ റോഗ് എന്നീ നഗരങ്ങളിലാണ് തട്ടിപ്പ് നടത്തിയത്. ഡോക്ടര്‍മാരും നഴ്‌സുമാരും സാമൂഹികപ്രവര്‍ത്തകരും ഇന്‍ഷുറന്‍സ് കമ്പനി ഉദ്യോഗസ്ഥരുമുള്‍പ്പെടെയുള്ളവരാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്. വ്യാജ ബില്ലുണ്ടാക്കി പണം തട്ടിയതായാണ് കേസ്.
ഇന്ത്യന്‍ വംശജനായ ഹൂര്‍ നാസ് ജഫ്രിയും റോസ്‌ലിന്‍ എഫ് ദോഗനുമാണ് തട്ടിപ്പിന് നേതൃത്വം നല്‍കിയതെന്ന് അന്വേഷണ ഏജന്‍സികള്‍ പറഞ്ഞു. കുറ്റം തെളിഞ്ഞാല്‍ ജഫ്രിക്ക് 80 വര്‍ഷവും ദോഗന് 40 വര്‍ഷവും ശിക്ഷ ലഭിക്കും. 3.79 കോടി ഡോളര്‍ ഇരുവരും പിഴയൊടുക്കേണ്ടിവരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല