റോക്കറ്റ് പോലെ കുതിക്കുന്ന ഇന്ധനവില കുറച്ച് ആസ്ട പ്രൈസ് വാറിനു തുടക്കമിട്ടു. സൂപ്പര്‍മാര്‍ക്കറ്റിലെ ഭീമനായ അസ്ദ പെട്രോളിനും ഡീസലിനും ഇന്നലെ മുതല്‍ 2പെന്നി വിലകുറച്ചു.. പെട്രോളിന് 136.7പെന്നിയും ഡീസലിന് 141.7പെന്നിയുമായിവില താഴ്ന്നത് തുടരും.
ഇതോടെ എതിരാളികളായ ടെസ്‌കോയും സൈന്‍സ്ബറിയും അവരുടെഇന്ധന വില 2പെന്നി വീതം കുറക്കാന്‍ തീരുമാനിച്ചു. ഏപ്രില്‍ തുടക്കംമുതല്‍ ഉള്ള ഏറ്റവും കുറഞ്ഞ വിലയാകും ഇന്ധനങ്ങള്‍ക്ക് ഇപ്പോള്‍ .സൂപ്പര്‍മാര്‍ക്കറ്റുകള്‍ രണ്ടാഴ്ചക്കുള്ളില്‍ 4പെന്നി വരെ കുറച്ചു.വാഹന ഉടമകള്‍ക്ക് താങ്ങാവുന്ന വിലയാക്കിയത് നന്നായെന്നു എഎ പ്രസിഡന്റ് എഡ്മണ്ട് കിംഗ് പറഞ്ഞു. പമ്പുകളിലെ വില കുറയ്ക്കുന്നതില്‍ തങ്ങള്‍
മുന്നിലാണെന്ന് അസ്ദ പെട്രോള്‍ ചീഫ് ആന്‍ഡി പീക്ക് അവകാശപ്പെട്ടു.
കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് ഏതാണ്ട് അറുപതു ശതമാനത്തോള മാണ് ഇന്ധനവിലയില്‍ വര്‍ധനയുണ്ടായത്. ഈ ആഗസ്റ്റില്‍ ഇന്ധന നികുതി 3പെന്നി കൂടി കൂട്ടാനാണ് ചാന്‍സലറുടെ ഉദേശം കുറഞ്ഞ വരുമാനവും കൂടിയ ഇന്ധന വിലയും കാരണം മൂന്നിലൊന്ന് െ്രെഡവര്‍മാരും യാത്രകള്‍ വേണ്ടെന്ന് വയ്ക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല