കഴിഞ്ഞ ദിവസം ബ്രിട്ടണില്‍ നടന്നത് ഞെട്ടിക്കുന്ന ഒരു കാര്യമാണ്. സംഗതി വളരെ നിസാരമാണ്. മക്ഡോണാള്‍ഡ് കമ്പനിയുടെ ടോയ്ലെറ്റില്‍ നടന്ന ബലാല്‍സംഗത്തിലെ കുറ്റക്കാരുടെ പേരുവിവരങ്ങള്‍ കോടതി പുറത്തുവിട്ടു. ഈ കൂട്ടത്തില്‍ ഒരു പതിമൂന്നുകാരന്‍റെ പേരുംകൂടി പുറത്തുവിട്ടിട്ടുണ്ട്. ഈ പതിമൂന്നുകാരന്‍ അത്ര നിസാരക്കാരനൊന്നുമല്ല. പതിനൊന്നുകാരിയെ കൂട്ടബലാല്‍സംഗം ചെയ്ത സംഘത്തിന്‍റെ തലവനായിരുന്നു ഈ പതിമൂന്നുകാരന്‍. എട്ട് പേരടങ്ങുന്ന സംഘത്തിനെയാണ് പതിമൂന്നുകാരന്‍ നയിച്ചത്.
2009ലും 2010ലുമായാണ് സംഭവം നടന്നതെന്നാണ് പോലീസ് വെളിപ്പെടുത്തുന്നത്. അന്ന് പതിമൂന്ന് വയസുണ്ടായിരുന്ന സംഘതലവന്‍റെ പേരുവിവരം പുറത്തിവിട്ടിരുന്നില്ല. ഇപ്പോഴാണ് പുറത്തുവിടുന്നത്. ഇബ്രാഹിം ഇവയാണ് പതിമൂന്നുകാരന്‍ സംഘതലവനെന്ന് കോടതി വെളിപ്പെടുത്തി. പെണ്‍കുട്ടിയെ വീട്ടില്‍വെച്ചും മക്ഡോണാള്‍ഡ് കമ്പനിയുടെ ടോയ്ലെറ്റില്‍വെച്ചും ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്.
മൂന്നുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പിടികൂടുകയും ബാക്കിയുള്ളവര്‍ ബലാല്‍സംഗം ചെയ്യുകയുമായിരുന്നു. ഇവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. പലപ്പോഴായി നടന്ന പീഡനത്തിനുശേഷം ആരോടും പറയരുതെന്ന കുട്ടികളെ കര്‍ശനനിര്‍ദ്ദേശം പേടിയോടെ അനുസരിക്കുകയായിരുന്നു പെണ്‍കുട്ടി. എന്നാല്‍ തന്നെക്കുറിച്ച് പല കഥകളും പരക്കുന്നതായി പെണ്‍കുട്ടി പിന്നീട് തിരിച്ചറിഞ്ഞു. പലരും തന്നെക്കുറിച്ച് മോശമായി സംസാരിക്കുന്നതായും ചില കൂട്ടുകാരികള്‍തന്നെ പറഞ്ഞെന്ന് പെണ്‍കുട്ടി പറഞ്ഞു. അതിനെത്തുടര്‍ന്നാണ് പരാതിപ്പെടാന്‍ തീരുമാനിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല