ഐ.പി.എല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് 10 റണ്‍സ് ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഉയര്‍ത്തിയ 161 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡെക്കാന് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
53 പന്തില്‍ ഒമ്പതു ഫോറും രണ്ടു സിക്സുമടക്കം 77 റണ്‍സെടുത്ത കാമറോണ്‍ വൈറ്റും 29 പന്തില്‍ മൂന്നു ഫോറടക്കം 36 റണ്‍സെടുത്ത ശിഖര്‍ ധവാനുമൊഴികെ മറ്റാരും ബാറ്റിങ്ങില്‍ കാര്യമായ മികവു കാട്ടിയില്ല. ഡാനിയല്‍ ക്രിസ്റ്റ്യന്‍ 24 പന്തില്‍ രണ്ടു ഫോറും ഒരു സിക്സും ഉള്‍പ്പെടെ പുറത്താകാതെ 28 റണ്‍സെടുത്തു.
ഒമ്പതു പന്തു ബാക്കിയിരിക്കേ വൈറ്റ് റണ്ണൗട്ടായതാണ് ഡെക്കാന് തിരിച്ചടിയായത്. പാര്‍ഥിവ് പട്ടേലും ക്യാപ്റ്റന്‍ കുമാര്‍ സങ്കക്കാരയും അഞ്ചു പന്തു വീതം നേരിട്ട് ഓരോ റണ്‍സെടുത്ത് പുറത്തായി. ആശിഷ് റെഡ്ഡി മൂന്നു പന്തില്‍ മൂന്നു റണ്‍സെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല