ചെന്നൈ: രണ്ടാംതലമുറ സ്‌പെകട്രം വിതരണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രടെലികോം മന്ത്രി എ.രാജയെ സി.ബി.ഐ അറസ്റ്റുചെയ്തു. ഇന്നു നടന്ന ചോദ്യം ചെയ്യലിനിടെയായിരുന്നു അറസ്റ്റ്. രാജയുടെ അനുയായികളായ ആര്‍.കെ ചന്ദോലിയയെയും സിദ്ധാര്‍ത്ഥ ബെഹൂറിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
രാജയെ ഉടനേ കോടതിയില്‍ ഹാജരാക്കും എന്നാണ് വിവരം. തുടര്‍ന്ന് രാജയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ സി.ബി.ഐ കോടതിയില്‍ ആവശ്യപ്പെടാനും സാധ്യതയുണ്ട്. രാജയെ കൂടുതല്‍ ചോദ്യം ചെയ്തശേഷം സ്‌പെക്ട്രം ക്രമക്കേടുമായി ബന്ധപ്പെട്ട് കൂടുതല്‍പേരെ അറസ്റ്റുചെയ്യുമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല