പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന കളികളില്‍ ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ജയിച്ചതോടെ കിരീടം ആര് നേടുമെന്ന് നിശ്ചയിക്കാന്‍ അടുത്ത ഞായറാഴ്ച നടക്കുന്ന കലാശക്കളി വരെ കാത്തിരിക്കണം.ഇന്നലെ നടന്ന ആദ്യ മല്‍സരത്തില്‍ ന്യൂ കാസിലിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തറ പറ്റിച്ചാണ് സിറ്റി പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് ഒരു പടി കൂടി അടുത്തത്.70 ,89 മിനിട്ടുകളില്‍ യായ ടോരെ യാണ് സിറ്റിക്ക് വേണ്ടി ഗോളടിച്ചത്.ന്യൂ കാസില്‍ പോരുതിക്കളിച്ചെങ്കിലും ഗോളൊന്നും നേടാനായില്ല.
രണ്ടാം മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് സ്വാന്‍സിയെ തോല്‍പ്പിച്ചു.ഈ വിജയത്തോടെ 86 പോയിന്റുമായി സിറ്റിയും യുണൈറ്റഡും ഒപ്പം ആണെങ്കിലും ഗോള്‍ ശരാശരി കൂടുതലായതിനാല്‍ സിറ്റിക്കാണ് പ്രീമിയര്‍ ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനം.ഇതോടെ അടുത്ത ഞായറാഴ്ച നടക്കുന്ന അവസാന കളിയില്‍ QPR -നെ തോല്‍പ്പിച്ചാല്‍ സിറ്റിക്ക് നിശ്ചയമായും പ്രീമിയര്‍ ലീഗ് കിരീടം ചൂടാം.
മുന്‍ സിറ്റി മാനേജര്‍ ആയ മാര്‍ക്ക് ഹ്യൂസ് ആണ് ഇപ്പോഴത്തെ QPR മാനേജര്‍.മൂന്നു വര്‍ഷം മുന്‍പ് അകാരണമായി അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.സിറ്റിയെ തോല്‍പ്പിച്ച് അന്നത്തെ പുറത്താക്കലിന് മധുരപ്രതികാരം ചെയ്യാനാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മാനേജര്‍ അലെക്സ് ഫെര്‍ഗുസന്‍ മാര്‍ക്ക് ഹ്യൂസിനോട് ആഹ്വാനം ചെയ്യുന്നത്.എന്നാല്‍ ഈ മധുര പ്രതികാര ആഹ്വാനത്തിനു പിന്നില്‍ കിരീടം നിലനിര്‍ത്താനുള്ള ഫെര്‍ഗുസന്റെ ആഗ്രഹമാണ് ഉള്ളതെന്ന് പകല്‍ പോലെ വ്യക്തമാണ്.എന്തായാലും ഫെര്‍ഗുസന്റെ ആഗ്രഹം സഫലമാവുമോ എന്നറിയാന്‍ അടുത്ത ഞായറാഴ്ച വരെ കാക്കണം.അവസാന കളിയില്‍ യുനൈറ്റഡ് സന്ദര്‍ലാണ്ടിനെയാണ് നേരിടുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല