ക്രെഡിറ്റ് സ്കോര്‍ ഇല്ലാത്തതിനാല്‍ ലോണ്‍ കിട്ടിയില്ല,ക്രെഡിറ്റ് കാര്‍ഡ് കിട്ടിയില്ല എന്നിങ്ങനെ പരാതിപ്പെടുന്നവര്‍ ഏറെയാണ്.അത്യാവശ്യം മാന്യമായ ശമ്പളം,ഇതുവരെ ഒരു ലോണും മുടക്കിയിട്ടില്ല..എന്നിട്ടും പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ക്രെഡിറ്റ് അപേക്ഷ നിരസിക്കപ്പെടുന്നു.ഓരോ സാമ്പത്തിക സ്ഥാപനവും ഓരോ കാരണങ്ങള്‍ ആയിരിക്കാം ഇതിനു നിരത്തുന്നത്.എന്നിരുന്നാലും മൊത്തത്തില്‍ ക്രെഡിറ്റ് സ്കോറിനെ ബാധിക്കുന്ന ചില കാരണങ്ങള്‍ ആണ് ചുവടെ ചേര്‍ക്കുന്നത്.
ജോലിയിലെ സ്ഥിരതയില്ലായ്മ
സ്ഥിരമായി ജോലി മാറുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ നെഗറ്റീവായി ബാധിക്കും.അതിനാല്‍ പുതിയ ജോലി കിട്ടിയതിനു ശേഷം ലോണ്‍ എടുക്കുന്നതിലും മെച്ചം നിലവിലുള്ള ജോലിയില്‍ നിന്നുകൊണ്ട് തന്നെ അപേക്ഷിക്കുന്നതായിരിക്കും.
കാലഹരണപ്പെട്ട ക്രെഡിറ്റ് റിപ്പോര്‍ട്ട്
നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ടിലെ പല കാര്യങ്ങളും കാലഹരണപ്പെട്ടതായിരിക്കാം.ആയതിനാല്‍ വര്‍ഷത്തില്‍ ഒരു തവണയെങ്കിലും രണ്ടു പൌണ്ട് മുടക്കി ക്രെഡിറ്റ് റിപ്പോര്‍ട്ട് എടുക്കുന്നത് ഉചിതമായിരിക്കും.എന്തെങ്കിലും കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്പ്പെടുത്ഹാന് ഉണ്ടെങ്കില്‍ അപ്രകാരം ചെയ്യാന്‍ ക്രെഡിറ്റ് റിപ്പോര്‍ട്ട് ഇടയ്ക്കിടെ പരിശോധിക്കുന്നത് വഴി സാധിക്കും.
കടം എടുക്കാത്തത്
എനിക്കൊരു കാര്‍ഡും ലോണും ഇല്ല.,എന്നിട്ടും ക്രെഡിറ്റ് റിപ്പോര്‍ട്ട് ഇല്ലാ എന്നാ കാരണം നിരത്തുന്ന മലയാളികള്‍ ഏറെയാണ്.ഒരു കാര്യം ഓര്‍ക്കുക ,കടം മേടിച്ച് ശരിയായ സമയത്ത് തിരിച്ചു കൊടുത്താല്‍ മാത്രമേ ക്രെഡിറ്റ് സ്കോര്‍ കൂട്ടാന്‍ സാധിക്കൂ.ആയതിനാല്‍ ഒരു ക്രെഡിറ്റ് കാര്‍ഡ് എങ്കിലും ഉപയോഗിച്ച് ശരിയായി തിരിച്ചടച്ച് ഒരു ഉത്തരവാദിത്വമുള്ള കടക്കാരന് ആണെന്ന് നിങ്ങള്‍ തെളിയിക്കുക.
തരത്തില്‍ കളിക്കുക
ഒരു സുപ്രഭാതത്തില്‍ പെട്ടെന്ന് ഉണ്ടാവുന്ന സാധനമല്ല ക്രെഡിറ്റ് സ്കോര്‍ .അതിനാല്‍ ആദ്യം തന്നെ വലിയ കടങ്ങള്‍ക്ക് അപേക്ഷിച്ചാല്‍ നിരസിക്കപ്പെടുമെന്ന സത്യം മനസിലാക്കി താഴെ നിന്നും തുടങ്ങി പതുക്കെപ്പതുക്കെ കൂടിയ കടങ്ങള്‍ക്ക് അപേക്ഷിക്കുക.ഇതിനു വര്‍ഷങ്ങള്‍ എടുക്കുമെന്ന കാര്യം മനസിലാക്കുക.
സ്ഥിരമായി വീട് മാറുക
സ്ഥിരമായി താമസം മാറുന്നതും നിങ്ങളുടെ ക്രെഡിറ്റ് സ്കോര്‍ മോശമാക്കും
ഇലക്റ്ററല്‍ റോളില്‍ പേര് ചേര്‍ത്തില്ലെങ്കില്‍ നിങ്ങളുടെ സ്കോര്‍ കുറയും
കുറഞ്ഞ കാലയളവില്‍ കൂടുതല്‍ സ്ഥാപനങ്ങളില്‍ കടത്തിന് അപേക്ഷിക്കുക
ഒരു സ്ഥലത്ത് നിന്നും ലോണ്‍ അല്ലെങ്കില്‍ കാര്‍ഡ് കിട്ടിയില്ലെങ്കില്‍ ഉടന്‍ തന്നെ മറ്റിടങ്ങളില്‍ അപേക്ഷിക്കുന്നത് നിങ്ങളുടെ സ്കോര്‍ കുറയ്ക്കും
തിരിച്ചടവില്‍ മുടക്കം വരുത്തരുത്
ക്രെഡിറ്റ് കാര്‍ഡിലും മറ്റും മിനിമം പെയ്മെന്റ്റ് എങ്കിലും അടയ്ക്കുക.ഒരു തവണയെങ്കിലും മുടക്കം വരുത്തുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കും
ഒരിക്കല്‍ മെച്ചമായ സ്കോര്‍ എക്കാലവും നിലനില്‍ക്കണമെന്നില്ല
എനിക്ക് പണ്ട് നല്ല ക്രെഡിറ്റ് സ്കോര്‍ ഉണ്ടായിരുന്നു.എല്ലാവരും ലോണ്‍ തന്നിരുന്നു ,പക്ഷെ ഇപ്പോള്‍ കിട്ടുന്നില്ല എന്ന് പരാതിപ്പെടുന്നവര്‍ ശ്രദ്ധിക്കുക.ഓരോ സമയത്തും ഓരോ മാനദണ്ഡങ്ങള്‍ ഉപയോഗിച്ചാണ് കമ്പനികള്‍ ക്രെഡിറ്റ് സ്കോര്‍ കണക്കാക്കുന്നത്.സാമ്പത്തിക മാന്ദ്യം വീണ്ടും ബാധിച്ചിരിക്കുന്നതിനാല്‍ കൂടുതല്‍ കടുത്ത നിബന്ധനകള്‍ യു കെയിലെ സ്ഥാപനങ്ങള്‍ ഇനി മുന്നോട്ടു വച്ചേക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല