1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 7, 2012

ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി) യൂറോപ്പില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചതായി കോര്‍ഡിനേറ്റര്‍ ജിന്‍സണ്‍ എഫ്.വര്‍ഗീസ്. സ്വകാര്യ സന്ദര്‍ശനത്തിന് യൂറോപ്പില്‍ എത്തിയ ഒഐസിസി യൂറോപ്പിന്റെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി കെ.സി.രാജനുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. കഴിഞ്ഞ കുറച്ച് നാളുകളായി പ്രവര്‍ത്തനം മന്ദീഭവിച്ചിരിക്കുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തകരുടെ വികാരം മാനിച്ച് സംഘടന ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് കെ.സി.രാജന്‍ പറഞ്ഞു.

ജൂണ്‍ ഏഴിന് മുന്‍പായി യുകെ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ ദേശീയ കമ്മറ്റി പാനല്‍ കെപിസിസിക്ക് സമര്‍പ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ പാനലില്‍ നിന്ന് ഔദ്യോഗിക പദവികള്‍ ഉള്‍പ്പെടുന്ന കമ്മറ്റി അംഗങ്ങളുടെ പേരുകള്‍ ജൂണ്‍ 15ന് പ്രഖ്യാപിക്കും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ കെപിസിസിയുടെ ഒഐസിസി ചുമതലയുള്ള സെക്രട്ടറിമാരായ കെ.സി.രാജന്‍, മാന്നാര്‍ അബ്ദുള്‍ ലത്തീഫ് എന്നിവരുടെ നേതൃത്വത്തില്‍ യുകെ, ജര്‍മ്മനി, അയര്‍ലന്‍ഡ്, സ്വിറ്റ്‌സര്‍ലണ്ട്, ഓസ്ട്രിയ, ഇറ്റലി, ചെക്ക് റിപ്പബ്ലിക്ക് എന്നീ രാജ്യങ്ങളിലെ യൂണിറ്റിന്റെ ഉദ്ഘാടനം നടത്തപ്പെടും. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍.ശെല്‍വരാജിന്റ വിജയത്തിനായി ഒഐസിസി ശക്തമായി പ്രവര്‍ത്തിക്കണമെന്നും കെ.സി.രാജന്‍ നിര്‍ദ്ദേശിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.