1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 8, 2012

യുവനടന്‍ ആസിഫ് അലി ആരാധിക്കുന്ന നടനാണ് മമ്മൂട്ടി. താന്‍ അദ്ദേഹത്തിന്‍റെ രീതികളില്‍ വിശ്വസിക്കുന്നു എന്നാണ് ആസിഫ് പറയുന്നത്. മമ്മൂട്ടി തന്നെ വളരെയേറെ സ്വാധീനിച്ചതായും ആസിഫ് വ്യക്തമാക്കുന്നു.ജവാന്‍ ഓഫ് വെള്ളിമല’ എന്ന ചിത്രത്തില്‍ മമ്മൂട്ടിയും ആസിഫ് അലിയും ഒന്നിക്കുകയാണ്. “ഒരു വ്യക്തി എന്ന നിലയില്‍ മമ്മൂട്ടി എന്നെ സ്വാധീനിച്ചിട്ടുണ്ട്. ജീവിതത്തേക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ നിലപാടുകള്‍ എന്നെ ഏറെ ആകര്‍ഷിച്ചു” – ആസിഫ് വ്യക്തമാക്കി.

“ഞാനും അദ്ദേഹവും തമ്മില്‍ വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്നു. എന്‍റെ ആദ്യചിത്രം ഋതു വിതരണം ചെയ്തത് മമ്മൂട്ടിയാണ്. ആദ്യ സിനിമകളിലെ എന്‍റെ ഡബ്ബിംഗ് പാളിച്ചകള്‍ ചൂണ്ടിക്കാട്ടുകയും അദ്ദേഹത്തിന്‍റെ ഡബ്ബിംഗ് കണ്ടു പഠിക്കാന്‍ എനിക്ക് അവസരമൊരുക്കുകയും ചെയ്തു” – ആസിഫ് അലി വെളിപ്പെടുത്തി.

സിനിമാലോകത്തും ഓണ്‍ലൈന്‍ മീഡിയകളിലും താന്‍ ആക്രമിക്കപ്പെടുന്നത് തനിക്കൊരു ഗോഡ്ഫാദര്‍ ഇല്ലാത്തതുകൊണ്ടാണെന്നും ആസിഫ് അലി പറയുന്നു. ഒരു ഗോഡ്ഫാദറുടെങ്കില്‍, വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടുമ്പോള്‍ ശക്തമായ പിന്തുണ ലഭിക്കും. ഗോഡ്ഫാദറുടെ സാന്നിധ്യം കരിയറില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുമെന്നും അനുഭവങ്ങളുടെ വെളിച്ചത്തില്‍ ആസിഫ് അലി വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.