കാര്‍ഡിഫിലുള്ള രണ്ട് മലയാളി അസോസിയേഷനുകള്‍ ഒറ്റക്കെട്ടായി ദിലീപ് ഷോ നടത്തുന്നു. മലയാളത്തിന്റെ പ്രിയ സിനിമാ താരങ്ങളായ ദിലീപും ഭാവനയും പിന്നെ ഒരു ഡസനില്‍ അധികം മറ്റു കലാകാരന്മാരും ഒത്തു ചേരുന്ന ഈ ഷോയ്ക്ക് വേണ്ടി രണ്ട് അസോസിയേഷനുകളും കൂടി ഒന്നിച്ചത് ദിലീപ് ഷോയുടെ മാറ്റു കൂട്ടും എന്നുള്ളതിന് സംശയമില്ല.
യു.കെയിലെ മറ്റു മലയാളി അസോസിയേഷകള്‍ക്കെല്ലാം മാതൃകയായിക്കൊണ്ട് കാര്‍ഡിഫ് മലയാളി അസോസിയേഷനും കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ കാര്‍ഡിഫുമാണ് ഷോയുടെ വിജയത്തിനായി കൈകോര്‍ക്കുന്നത്. ദീലീപ് അടക്കമുള്ള താരങ്ങളെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് യു.കെയിലെ മലയാളികള്‍. ജൂണ്‍ പതിനഞ്ചു വെള്ളിയാഴ്ച്ച സ്‌പോര്‍ട്ട്‌വെയ്ല്‍സ് കാര്‍ഡിഫിലെ മനോഹരമായ ഓഡിറ്റോറിയത്തില്‍വച്ചാണ് ‘ഈസ്റ്റേണ്‍ ദിലീപ് ഷോ-2012 നടത്തുന്നത്.
യു.കെയില്‍ പര്യടനം നടത്തുന്ന സംഘത്തിന്റെ ആദ്യ ഷോയാണ് കാര്‍ഡിഫിലേത്. ഇതിലും നല്ല ഒരു തുടക്കം പരിപാടിക്കു കിട്ടാനില്ല എന്നതിന്റെ ആവേശത്തിലാണ് സംഘാടകരും താരങ്ങളും. കാര്‍ഡിഫിലെ മലയാളികളായ ആഷിഷ് തങ്കച്ചന്‍, ആഷ്‌ലി തങ്കച്ചന്‍, സാരംഗി വിശ്വലാല്‍ എന്നിവരും ദിലീപ് ഷോയില്‍ പങ്കെടുക്കുന്ന താരങ്ങളാണ്. ദിലീപ്, ഭാവന, നാദിര്‍ഷ, സുരാജ് വെഞ്ഞാറമ്മൂട്, ഉണ്ടപ്പക്രു, റിമി ടോമി, സുബി സുരേഷ്, ഹരിശ്രീ യൂസഫ്, നസീര്‍ സംക്രാന്തി, തുടങ്ങി വന്‍ താരനിരയാണ് പരിപാടിക്കെത്തുക.
കേംബ്രിഡ്ജില്‍ അവസാനിക്കുന്ന പരിപാടി, പൂള്‍, ബിര്‍മിംഗ്ഹാം, ഈസ്റ്റ്ഹാം, ലിവര്‍പൂള്‍ എന്നിവിടങ്ങളില്‍ അവതരിപ്പിക്കും. ബാസിഡണിലും കേംബ്രിഡ്ജിലും തീരുമാനമായാല്‍ യു.കെയില്‍ മാത്രം ഏഴുവേദികള്‍ ആകും. ജൂണ്‍ 24 നു കേംബ്രിഡ്ജിലെ പ്രസിദ്ധമായ കണ്‍സേര്‍ട്ട് ഹാളായ കോണ്‍ എക്‌സ്‌ചേഞ്ചില്‍ നടക്കുന്ന സമാപന പരിപാടി യു.കെയുടെ ചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള ഒന്നാകും.
ഈ വര്‍ഷം യുകെയില്‍ നടക്കുന്ന ഏക സ്റ്റേജ് ഷോയ്ക്കാണ് ദിലീപും ഭാവനയും റിമി ടോമിയും ഒക്കെ ആവേശം വിതച്ചു കൊണ്ടെത്തുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
കാര്‍ഡിഫ് മലയാളി അസോസിയേഷന്‍
07742103780
07737646314
07846122982
കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ കാര്‍ഡിഫ്
07590487684
07533829537
07894114824
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല