മാത്തുക്കുട്ടി ആനകുത്തിക്കല്‍
മാല്‍വണ്‍ഹില്‍സ്: ജൂണ്‍ 30- തിന് നടക്കുന്ന പതിനൊന്നാമത് യു. കെ. ക്നാനായ കാത്തലിക് കണ്‍വെന്‍ഷന്‍റെ രജിസ്ട്രേഷന്‍ കിക്കോഫ് ഈ മാസം 12-ന്
നടക്കും.കവന്‍ട്രിയിലെ ഷില്‍ട്ടന്‍ വില്ലേജ്ഹാളില്‍ നടക്കുന്ന നാഷണല്‍ കൌണ്‍സില്‍ യോഗത്തിലായിരിക്കും രജിസ്ട്രേഷന്‍ കിക്കോഫ് നടക്കുക.
പ്രസിഡന്‍റ് ലേവി പടപുരയ്ക്കലിന്‍റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കമ്മിറ്റി ചെയര്‍മാന്‍ സാജന്‍ പടിക്കമാലില്‍ കണ്‍വന്‍ഷന്‍റെ ആതിഥേയ
യൂണിറ്റായ വൂസ്റ്റര്‍ഷെയര്‍ യൂണിറ്റ് പ്രസിഡന്‍റ് ജോസ് വടകരപറമ്പിലിന്ടി ക്കറ്റ് നല്‍കിയാണ് രജിസ്ട്രേഷന്‍ കിക്കോഫ് ചെയ്യുന്നത്, തുടര്‍ന്ന്
ഓരോ യൂണിറ്റുകള്‍ക്കും ടിക്കറ്റുകള്‍ വിതരണം ചെയ്യും.
ബ്രൌണ്‍ ഗേറ്റ് വഴിയാണ് കണ്‍വന്‍ഷന്‍ വേദിയിലേക്കുള്ള പ്രവേശനം. ഫാമിലി ടിക്കറ്റ്, സിംഗിള്‍ ടിക്കറ്റ് എന്നീ രണ്ടു കാറ്റഗറിയായിട്ടാണ് പ്രവേശന
ടിക്കറ്റ് നല്‍കപ്പെടുക. മുന്‍വര്‍ഷത്തെക്കാളും കൂടുതല്‍ അംഗങ്ങള്‍ സംബന്ധിക്കുമെന്നതിനാല്‍ കഴിവതും യൂനിറ്റ് ഭാരവാഹികളില്‍ നിന്നും
പ്രവേശന ടിക്കറ്റ് വാങ്ങുന്നത് ഉചിതമായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല