ബേസിംഗ്സ്റ്റോക്ക് സെന്റ് ജോര്‍ജ്ജ് യാക്കോബായ പള്ളിയുടെ കാവല്‍പിതാവായ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപെരുന്നാളും ഇടവകദിനാഘോഷവും ഈ മാസം 11, 12 തിയ്യതികളില്‍ ആഘോഷപൂര്‍വ്വം നടത്തപ്പെടുന്നു.റവ. ഫാ. ഗീവര്‍ഗീസ് തണ്ടായത്തിലിന്റെ നേതൃത്ത്വത്തില്‍ 11 ാം തിയ്യതി വെള്ളിയാഴ്ച 5.30ന് കൊടി ഉയര്‍ത്തുന്നതോടെ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കും. അതിനോടനുബന്ധിച്ച് സന്ധ്യാ പ്രാര്‍ത്ഥനയും സുവിശേഷ പ്രസംഗവും സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ കലാപരിപാടികള്‍, ഭക്തിഗാനമേള, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.
12ാം തിയ്യതി ശനിയാഴ്ച രാവിലെ കൃത്യം 9മണിക്ക് പ്രഭാത പ്രാര്‍ത്ഥന, വിശുദ്ധ കുര്‍ബാന, ധൂപ പ്രാര്‍ത്ഥന, ഭക്തിനിര്‍ഭരമായ പ്രദക്ഷിണവും നേര്‍ച്ചസദ്യയും ക്രമീകരിച്ചിരിക്കുന്നു.വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ സഭാവിശ്വാസികളെയും സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് വികാരി ഫാ.ഗീവര്‍ഗീസ് തണ്ടായത്തുമായി (07961785688), ട്രസ്റ്റി ജോസഫ് (07723624626), ജിബു(07515273912) എന്നിവരുമായി ബന്ധപ്പെടുക.
പള്ളിയുടെ വിലാസം
Good Shephered Church
Winklebury way,
Basingstoke
RG23 8Bu
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല