ആര്‍പ്പുവിളിയും ചെണ്ട മേളവും, വള്ളം കളിയുമായി വീണ്ടും ഓണം വരവായി. മഹാബലി ചക്ക്രവര്‍ത്തിയുടെ ഓര്‍മ പുതുക്കുന്ന ഓണം വിപിലമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് യു കെ മലയാളികളും. വിവിധ പരിപാടികളോടെ ഓണാഘോഷം കൊഴുപ്പിക്കാനുള്ള ആലോചനകള്‍ നടന്നു വരുന്നു. ഏവര്‍ക്കും ആര്‍ത്തുല്ലസിക്കാനും, ആദിപാടാനും അവസരം ഒരുകുന്ന പുത്തന്‍ വിഭവങ്ങളുമായി ഈ വര്‍ഷവും ഓണാഘോഷം അവിസ്മരണീയമാക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് വാട്ട്ഫോര്‍ഡ് മലയാളി സമാജം അറിയിച്ചു.
ഊഞ്ഞാല്‍ എന്ന് പേരിട്ട ആഘോഷപരിപാടിയില്‍ വിവിധ കലാകായിക മല്‍സരങ്ങള്‍ നടക്കും. സെപ്തംബര്‍ 15 നു രാവിലെ 10 മണിക്ക് ആഘോഷ പാരിപാടികള്‍ തുടങ്ങുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കലാകായിക മല്‍സരങ്ങള്‍ കൂടാതെ ആഘോഷത്തിന് മാറ്റ് കൂട്ടാന്‍ ഗംഭീര ഗാനമേളയും, വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരിക്കുന്നു. ഈ പരിപാടിയുടെ വിജയത്തിനായി എല്ലാ മലയാളി സുഹൃത്തുക്കളുടെയും മഹനീയ സാന്നിധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു.
സ്ഥലം: ഹോളിവെല്‍ കമ്മ്യൂണിറ്റി സെന്‍റര്‍, ടോള്‍പ്പിള്‍സ് ലൈന്‍,വാട്ട്ഫോര്‍ഡ് WD18 9QD
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല