ടിപി ചന്ദ്രശേഖരന്റെ കൊലയ്‌ക്കു പിന്നിലുള്ള ആളുകളെ കുറിച്ച് ടിപിയുടെ ഭാര്യ രമ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കണം എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. കൊലപാതകത്തിന് പിന്നില്‍ സിപിഎം ആണ് എന്നാണ് രമ ആരോപിച്ചത്.ഇതോടെ ടിപി ചന്ദ്രശേഖരന്റെ കൊലപാതത്തെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ ഇടതുമുന്നണിയിലും സിപിഎമ്മിന് പിന്തുണയില്ല എന്ന അവസ്ഥ വന്നിരിക്കുകയാണ്. സിപിഎം നേതാക്കള്‍ക്ക് ഓഞ്ചിയത്ത് പോവാന്‍ പറ്റാത്ത സാഹചര്യമാണ് എന്നും പന്ന്യന്‍ പറഞ്ഞു.
കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മാണ് എന്ന് ടിപിയുടെ ഭാര്യ രമ സംശയിച്ചാല്‍ കുറ്റപ്പെടുത്താനാകില്ല എന്നും നിരവധി തവണ ചന്ദ്രശേഖരന് സിപിഎമ്മില്‍ നിന്നും വധഭീഷണി ഉണ്ടായിരുന്നെന്നും മറ്റൊരു സിപിഐ നേതാവായ കെഇ ഇസ്‌മായില്‍ അഭിപ്രായപ്പെട്ടതിനു പിന്നാലെയാണ് പന്ന്യന്‍ രവീന്ദ്രന്റെ ഈ പ്രസ്‌താവന.
ടിപി ചന്ദ്രശേഖരന്റേത് രാഷ്ട്രീയ കൊലപാതകമാണെന്നു പറഞ്ഞ പന്ന്യന്‍ രാഷ്ട്രീയ എതിരാളികളെ കൊലക്കത്തി കൊണ്ട് നേരിടുന്ന ശൈലി ക്രൂരമാണ് എന്നും അഭിപ്രായപ്പെട്ടു. കൊല നടത്തിയത് ക്വട്ടേഷന്‍ സംഘം ആണെന്ന അഭിപ്രായം സിപിഐക്ക് ഇല്ല എന്നും അദ്ദേഹം പറഞ്ഞു.
ഓഞ്ചിയം സന്ദര്‍ശിച്ച എല്‍ഡിഎഫ് നേതാക്കളുടെ സംഘത്തില്‍ നിന്നും സിപിഐ വിട്ടു നിന്നത് സംഘര്‍ഷാവസ്ഥ പരിഗണിച്ചാണ് എന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇടത് എംഎല്‍എമാരുടെ ഓഞ്ചിയം സന്ദര്‍ശനം യുക്തിയില്ലാത്തതായി പോയി എന്നാണ് മുന്‍മന്ത്രിയും സിപിഐ നേതാവുമായ ബിനോയ് വിശ്വം അഭിപ്രായപ്പെട്ടത്. സന്ദര്‍ശിക്കേണ്ടിയിരുന്നത് ടിപി ചന്ദ്രശേഖരന്റെ വീടായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല