1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 9, 2012

പുതുമയുള്ള കഥയും അവതരണവും കൊണ്ട് ജനപ്രീതി പിടിച്ചു പറ്റിയ 22 ഫീമെയില്‍ കോട്ടയം ഒരു ഹോളിവുഡ് ചിത്രത്തിന്റെ കോപ്പിയടിയാണെന്ന് റിപ്പോര്‍ട്ട്.ഡേവിഡ് സ്ലാഡെ സംവിധാനം ചെയ്ത ‘ഹാര്‍ഡ് കാന്‍ഡി’ എന്ന ചിത്രത്തിന്റെ അനുകരണമാണ് ഫീമെയില്‍ കോട്ടയം എന്നാണ് പുതിയ വാര്‍ത്ത. 2005ല്‍ പുറത്തിറങ്ങിയ ഹാര്‍ഡ് കാന്‍ഡിയും ഒരു പെണ്ണിന്റെ പ്രതികാരത്തിന്റെ കഥയാണ്. ഫീമെയില്‍ കോട്ടയത്തില്‍ കഥാനായിക നേരിട്ട് പ്രതികാരത്തിനിറങ്ങുമ്പോള്‍ ഹാര്‍ഡ് കാന്‍ഡിയിലെ നായിക മറ്റൊരു പെണ്ണിന് വേണ്ടിയാണ് പ്രതികാരം ചെയ്യുന്നത്.

ഇരുകഥകളിലേയും നായകന്‍മാര്‍ കുത്തഴിഞ്ഞ ജീവിതം നയിക്കുന്നവരാണ്. ഫീമെയില്‍ കോട്ടയത്തിലെ നായകന്‍ നഴ്‌സുമാരെ വിദേശത്തേക്കയക്കുന്ന ഏജന്‍സി നടത്തുന്നയാളാണ്. ഹാര്‍ഡ് കാന്‍ഡിയിലെ നായകന്‍ മോഡല്‍ റിക്രൂട്ടിങ് ഏജന്‍സി നടത്തുന്നു. ഇരുവരും പെണ്‍കുട്ടികളെ വലവീശിപ്പിടിച്ച് സ്വന്തം ഇംഗിതം നിറവേറ്റുകയും മറ്റുള്ളവര്‍ക്ക് കാഴ്ച വയ്ക്കുകയും ചെയ്യുന്ന സ്വഭാവക്കാരാണ്.

ഹാര്‍ഡ് കാന്‍ഡിയിലെ നായികയ്ക്ക് 14 വയസ്സേ പ്രായമുള്ളൂ. ഫീമെയില്‍ കോട്ടയത്തിലെ നായിക 22കാരിയാണെങ്കിലും അവള്‍ക്ക് കന്വകാത്വം നഷ്ടപ്പടുന്നത് ഹാര്‍ഡ് കാന്‍ഡിയിലെ നായികയുടെ അതേ പ്രായത്തിലാണ്. ഇരു ചിത്രങ്ങളിലും നായികമാര്‍ ചതിച്ചവനോട് പ്രതികാരം വീട്ടുന്ന വേളയില്‍ അപ്രതീക്ഷിതമായി കതകില്‍ ഒരാള്‍ തട്ടുന്നുണ്ട്. ഫീമെയില്‍ കോട്ടയത്തിലെ നായിക ഈ വേളയില്‍ പതറാതെ നില്‍ക്കുമ്പോള്‍ 14കാരിയ്ക്ക് അല്പം പരിഭ്രമമുണ്ട്.

ഫീമെയില്‍ കോട്ടയത്തിലെ നായിക നായകന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റുന്നു. എന്നാല്‍ ഹാര്‍ഡ് കാന്‍ഡിയിലെ 14കാരി നായകന്റെ ജനനേന്ദ്രിയം യഥാര്‍ഥത്തില്‍ മുറിച്ചു മാറ്റുന്നില്ല. പകരം നായകനെ പറഞ്ഞ് ഭയപ്പെടുത്തുകയും അതിവിദഗ്ധമായി ഒരു ആത്മഹത്യയില്‍ കൊണ്ടെത്തിക്കുകയും ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.