1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 9, 2012

ഗിഫ്റ്റ്‌ എയിഡ്‌ വഴി ചാരിറ്റികള്‍ക്ക് ലഭിക്കുന്ന പണത്തിന് പരിധി നിശ്ചയിച്ചത്‌ പള്ളികള്‍ക്കും സംഘടനകള്‍ക്കും തിരിച്ചടിയാകുന്നു.അടുത്ത ഏപ്രില്‍ മുതല്‍ ഇപ്രകാരം ലഭിക്കാവുന്ന തുക മൊത്ത വരുമാനത്തിന്‍റെ നാലിലൊന്നായി നിജപ്പെടുത്തി.പരമാവധി 50000 പൌണ്ട് വരെയായിരിക്കും ഇപ്രകാരം ലഭിക്കുക.പള്ളികളും മറ്റും പ്രത്യേക കവറുകളില്‍ നല്‍കുന്ന സംഭാവനയ്ക്കും മറ്റു സംഘടനകളില്‍ രസീത് വാങ്ങി നല്‍കുന്ന സംഭാവനയ്ക്കുമാണ് നികുതി തിരികെ ലഭിക്കുന്നത്.ഈ പണം പള്ളികള്‍ക്കും സംഘടനകള്‍ക്കും അധിക വരുമാന സ്ത്രോതസ് ആയിരുന്നു,

അതെ സമയം നികുതി ഇളവുകള്‍ കുറയ്ക്കാനുളള പുതിയ നിര്‍ദ്ദശം സന്നദ്ധ സംഘടനകള്‍ക്ക് തിരിച്ചടിയാകുമെന്ന് അഭിപ്രായ സര്‍വ്വേ. നികുതി ഇളവുകള്‍ കുറയ്ക്കുന്നതോടെ സന്നദ്ധ സംഘടനകള്‍ക്ക്് ലഭിച്ചുകൊണ്ടിരിക്കുന്ന സംഭാവനകളില്‍ കാര്യമായ കുറവുണ്ടാകുമെന്നാണ് കണ്ടെത്തല്‍. സര്‍വ്വേയില്‍ പങ്കെടുത്ത മൂന്നില്‍ രണ്ട് പേരും നിര്‍ദ്ദേശം സംഭാവനകളില്‍ കാര്യമായ കുറവുണ്ടാക്കുമെന്ന അഭിപ്രായക്കാരാണ്.

ചാന്‍സലര്‍ ജോര്‍ജ്ജ് ഒസ്‌ബോണിന്റെ പുതിയ ബജറ്റിലാണ് നികുതി ഇളവുകള്‍ കുറയ്്ക്കാനുളള തീരുമാനം. സര്‍വ്വേയില്‍ പങ്കെടുത്ത 67% പേരും പുതിയ നിര്‍ദ്ദേശം തിരിച്ചടി ഉണ്ടാക്കുമെന്ന അഭിപ്രായക്കാരാണ്. 84% പേര്‍ സന്നദ്ധ സംഘടനകള്‍ക്ക്് നല്‍കുന്ന സംഭാവനകളെ നികുതിയി്ല്‍ നിന്ന് ഒഴിവാക്കണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 76%പേര്‍ നികുതിയിളവ് ഒഴിവാക്കുന്ന തീരുമാനങ്ങള്‍ കൂടുതല്‍ ശ്രദ്ധയോടെ എടുക്കണമെന്ന് അഭിപ്രായപ്പെട്ടു.

കെന്‍്്‌റ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റി എയ്ഡ് ഫൗണ്ടേഷനാണ് (കാഫ്്) സര്‍വ്വേ നടത്തിയത്. ചാരിറ്റിയ്ക്കായുളള സംഭാവനകളെ നികുതിയിളവില്‍ നിന്ന് ഒഴിവാക്കിയതില്‍ ജനങ്ങള്‍ അതൃപ്തരാണന്നു കാഫിന്റെ ചീപ് എക്‌സിക്യൂട്ടിവ് ജോണ്‍ ലോ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.