സാമുവലിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് മടങ്ങിയെത്താമെന്ന നടി മീരാ ജാസ്മിന്റെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍ക്കുന്നു. താരസംഘടനയായ അമ്മ നടിയ്‌ക്കെതിരെ രംഗത്തെത്തിയതോടെയാണിത്.
താരസംഘടനയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാതിരുന്നതിനാണ് നടിയെ മുന്‍പ് വിലക്കിയത്. അമ്മയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച ട്വന്റി ട്വന്റി എന്ന ചിത്രത്തില്‍ നടി പങ്കെടുത്തിരുന്നില്ല. ഇതിനു പുറമേ ധനശേഖരണാര്‍ത്ഥം താരസംഘടന നടത്തിയ സ്റ്റേജ് ഷോയില്‍ നിന്നും നടി വിട്ടുനിന്നു.
ഇതിനെ തുടര്‍ന്ന് നടിയ്ക്ക് അമ്മ വിലക്കേര്‍പ്പെടുത്തുകയായിരുന്നു. ഈ വിലക്ക് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നാണ് താരസംഘടനയുടെ ഭാരവാഹികള്‍ പറയുന്നത്. ഇക്കാര്യം ഇവര്‍ സാമുവലിന്റെ മക്കള്‍ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ അറിയിച്ചു കഴിഞ്ഞു. ചിത്രത്തില്‍ മീരയെ അഭിനയിപ്പിച്ചാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല