യു.കെയിലെ മുഴുവന്‍ മലയാളി അസോസിയേഷനുകളേയും ഒരു കുടക്കീഴില് കൊണ്ടുവരുന്നതിനായി രൂപം കൊണ്ട ‘യുക്മ’ ചരിത്രത്തിലാദ്യമായി സംഘടിപ്പിക്കുന്ന ദേശീയകായികമേളയ്ക്ക് മെയ്-12ന് തുടക്കം. വിവിധമേഖലകളിലായി സംഘടിപ്പിക്കപ്പെട്ട മത്സരങ്ങളില്‍ മാറ്റുരച്ച് പ്രതിഭാശാലികളായ കായികതാരങ്ങളായിരിക്കും മെയ് 12-ന് ബെര്‍മിംഗ്ഹാമിലെ മൈതാനത്ത് മാറ്റുരയ്ക്കുന്നത്.
ബെര്‍മിംഗ്ഹാമിലെ വിന്റ്ലി ലഷര്‍ സെന്ററില്‍ ( wyndly leisure centre) നടക്കുന്ന മത്സരങ്ങള്‍ രാവിലെ 9.30ന് യുക്മ ദേശീയ പ്രസിഡന്റ് വര്‍ഗീസ് ജോണ്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തില്‍ യുക്മയുടെ സെക്രട്ടറി, അബ്രഹാം ലൂക്കോസ്, യുക്മ നാഷനല്‍ സ്പോര്‍ട്സ് കോ-ഓര്‍ഡിനേറ്റര്‍ സജീഷ് ടോം എന്നിവര്‍ പ്രസംഗിയ്ക്കും. യു.കെയിലെ കായികപ്രേമികളായ മലയാളികളെല്ലാം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഈ മത്സരങ്ങള്‍ക്ക് യുകമയുടെ നേതാക്കളായ വിജി. കെ.പി., ബീന സെന്‍സ്, ബിനോ ആന്റണി, അലക്സ് വര്‍ഗീസ്, അനില്‍ ജോബ്, ഫ്രാര്‍സീസ് മാത്യു, സിബി തോമസ്, കുഞ്ഞുമോന് ജോബ്, ഇഗ്നേഷ്യസ് പേട്ടയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
വടംവലി, 4X100 മീറ്റര്‍ റിലേ, 50, 100, 200 മീറ്റര്‍ ഓട്ടം, ലോങ്ങ്ജമ്പ്, ഹൈജമ്പ്, ഷോട്ട്പുട്ട് എന്നിങ്ങനെയുള്ള മത്സരയിനങ്ങളിലായി സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളിലായി സ്ത്രീകള്‍ക്കും പുരുഷ്ന്മാര്‍ക്കും പ്രത്യേകം മത്സരങ്ങള്‍ സംഘടിപ്പിക്കപ്പെടും. മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടുന്ന റീജിയന് പ്രിന്‍സ് ആല്വിന് മെമ്മോറിയല്‍ എവറ്രോളിംഗ് ട്രോഫി നല് കുന്നതാണ്.
ദേശീയമേളയിലെ പ്രധാന ആകര്ഷകയിനമായ, വടംവലി മത്സരത്തിലെ വിജയികള്‍ക്ക്, തോമസ് പുന്നമൂട്ടില്‍ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫി വിതരണം ചെയ്യും കൂടാതെ ഫസ്റ്റ് റണ്ണറപ്പാകുന്ന ടീമിന് ആന്റണി എബ്രഹാം സെബി പോള്‍ എന്നിവര്‍ ചേര്‍ന്ന് നല്കുന്ന എവര്‍റോളിംഗ് ട്രോഫിയും വിതരണം ചെയ്യും. പുരുഷ-വനിതാവിഭാഗങ്ങളില്‍ വ്യക്തിഗതമായി ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്നവര്‍ക്കും പ്രത്യേക ട്രോഫികള്‍ വിതരണം ചെയ്യുന്നതായിരിക്കും.
റീജിയണല്‍ മത്സ്രര വിജയികളുടെ ലിസ്റ്റ് ഇനിയും അയച്ചിട്ടില്ലാത്ത റീജിയനല്‍ ഭാരവാഹികള്‍ പ്രസ്തുത ലിസ്റ്റ് എത്രയും പെട്ടെന്ന് secretary.ukma@gmail.com എന്ന വിലാസത്തില്‍ അയയ്ക്കാന്‍ താത്പര്യപ്പെടുന്നു. മത്സരങ്ങള്‍ കൃത്യം 10 മണിയ്ക്ക് തന്നെ ആരംഭിക്കേണ്ടതുള്ളതിനാല്‍, ഭാരവാഹികള്‍ക്ക് എല്ലാ മത്സരാര്‍ത്ഥികള്‍ക്കും ചെസ്റ്റ് നമ്പര്‍ നല്‍കുന്നതിനാണ് ഇത്. റീജിയണല്‍ ഭാരവാഹികള്‍ സംഘാടകസമിതിയുമായി ബന്ധപ്പെട്ട് ചെസ്റ്റ് നമ്പറുകള്‍ കൈപ്പറ്റേണ്ടതുണ്ട്.
മത്സരം നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്സ്: wyndly leisure centre, Clifton road, Sutton cold field, west midlands, BIRMINGHAM, B73 6EB.
യു.കെയിലെ വിവിധ റീജിയനുകളെ പ്രതിനിധീകരിച്ച്, മത്സരങ്ങളില്‍ മാറ്റുരയ്ക്കാനെത്തുന്ന കായികപ്രതിഭകളെ പ്രോത്സാഹിപ്പിക്കുവാനും കായികമത്സരങ്ങള്‍ ആസ്വദിക്കുവാനും യു.കെയിലെ എല്ലാ മലയാളി കുടുംബാംഗങ്ങളേയും യുക്മ സാദരം ക്ഷണിയ്ക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല