പ്രിയദര്ശന് സംവിധാനം ചെയ്ത തേസിന് ശേഷം മോഹന്‍ലാല്‍ വീണ്ടും ബോളിവുഡിലേക്ക്. പ്രമുഖ സംവിധായകനായ ശശിലാല്‍ കെ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ലാല്‍ വീണ്ടും ബോളിവുഡിലേക്ക് പോകാനൊരുങ്ങുന്നത്.
ഏറെ വിവാദങ്ങളഴിച്ചുവിട്ട ഏക് ഛോട്ടിസി ലവ് സ്റ്റോറിയ്ക്ക് ശേഷം ശശിലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണെന്ന് ലാല്‍ വെളിപ്പെടുത്തുന്നു. ചിത്രത്തിലെ പ്രധാനകഥാപാത്രം എലിയായിരിക്കുമെന്ന് ലാല്‍ പറയുന്നു. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് ലാല്‍ പുതിയ പ്രൊജക്ടിന്റെ കാര്യങ്ങള്‍ സൂചിപ്പിച്ചത്.
ഹിന്ദിയിലെ തന്റെ മുന്‍സിനിമകളില്‍ നിന്നും ഏറെ വ്യത്യസ്തമായിരിക്കും ഈ പ്രൊജക്ട്. നാല് വര്‍ഷം മുമ്പേ ഈ പ്രൊജക്ടിന്റെ ആലോചനകള്‍ ആരംഭിച്ചിരുന്നു. ബ്രില്യന്റായ സ്ക്രിപ്റ്റാണ് സിനിമയുടേത്. ഞാനും ഒരു എലിയുമാണ് സിനിമയിലെ പ്രധാനകഥാപാത്രങ്ങള്‍. പ്രൊജക്ട് തന്നില്‍ ആവേശം ജനിപ്പിയ്ക്കുന്നുവെന്നും ലാല്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല