ഒരു താരവിവാഹത്തിന് കൂടി കോളിവുഡില്‍ അരങ്ങൊരുകയാണ്. കോളിവുഡിലെ യുവതാരങ്ങളായ സ്നേഹയും പ്രസന്നയും തമ്മിലുള്ള വിവാഹം മെയ് 11ന് ചെന്നൈയിലാണ് നടക്കുന്നത്. വാനഗരം അടയാളംപട്ട് എല്‍.ബി.ആര്. ഗാര്ഡന് ശ്രീവാരു വെങ്കിടാചലപതി പാലസില്‍ രാവിലെ ഒമ്പതിനും 10.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് താലികെട്ട്.
ആഘോഷമായി നടക്കുന്ന ഈ താരവിവാഹത്തിലൂടെ പുതിയൊരു ട്രെന്റിന് തുടക്കം കുറിയ്ക്കുകയാണ് സ്നേഹയും പ്രസന്നയും. തങ്ങളുടെ വിവാഹം ചാനലിലൂടെ ടെലികാസറ്റ്് ചെയ്യാന്‍ ഇവര്‍ സമ്മതം മൂളിക്കഴിഞ്ഞു. വന്‍തുക നല്കി വിജയ് ടിവി വിവാഹത്തിന്റെ ടെലികാസ്റ്റ് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിവാഹത്തിനൊരുങ്ങുന്ന താരങ്ങള്‍ക്ക് വരുമാനമുണ്ടാക്കാനുള്ള വഴിയാണ് ഇവര്‍ കാണിച്ചുതന്നിരിയ്ക്കുന്നത്. വിവാഹം ടെലികാസ്റ്റ് ചെയ്യുന്നതിലൂടെ വിജയ് ടിവിയും പുതിയൊരു ചുവടുവെയ്ക്കുകയാണ്. ഭാവിയില്‍ താരവിവാഹങ്ങള്‍ സ്വന്തമാക്കാന്‍ ടിവി ചാനലുകള്‍ മത്സരിയ്ക്കുന്നതിന്റെ തുടക്കമായി ഇതുമാറുമെന്നാണ് കരുതപ്പെടുന്നത്.
മെയ് 11നാണ് വിവാഹമെങ്കിലും സംഭവം ടിവിയിലൂടെ പ്രേക്ഷകരിലേക്കെത്തുന്നത് മെയ് 20നാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല