ലണ്ടന്‍: പോപ് ബെനഡ്ക്റ്റ് പതിനാറാമന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ചിലവഴിച്ച തുകയെച്ചൊല്ലി വിവാദം. ചിലവഴിച്ച 1.85 മില്യണ്‍ പൗണ്ടിന് വിശദീകരണം നല്‍കണമെന്ന് എം.പിമാര്‍ ഇതിന്റെ ചുമതലയുള്ള മന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വിദേശകാര്യ വികസന വകുപ്പില്‍ നിന്നും ഫോറിന്‍ ഓഫീസിലേക്കാണ് തുക കൈമാറിയത്. പോപ്പിന്റെ സന്ദര്‍ശനത്തിനായി ഇത്രയും വലിയ തുക കൈമാറിയത് അല്‍ഭുതപ്പെടുത്തിയെന്ന് എം.പിമാരുടെ കമ്മറ്റി ചെയര്‍മാന്‍ മാല്‍കം ബ്രൂസ് പറഞ്ഞു.
എങ്ങിനെയാണ് ഭീമമായൊരു തുക കൈമാറിയതെന്നും എന്തെല്ലാം കാര്യങ്ങള്‍ക്കാണ് ഇത് വിനിയോഗിച്ചതെന്നും വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ബ്രൂസ് പറഞ്ഞു.
ചിലവുചുരുക്കല്‍ പട്ടികയില്‍പെടുത്തിയ നിരവധി വകുപ്പുകളിലൊന്നില്‍ നിന്നാണ് തുക വിനിയോഗിച്ചിരിക്കുന്നത്. സാമ്പത്തികമായി കടുത്ത ഞെരുക്കം നേരിടുന്ന സമയത്തായിരുന്നു പോപ്പിന്റെ സന്ദര്‍ശനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല