ക്രിസ് ഗെയ്ല് പുറത്താവാതെ നേടിയ 82 റണ്‍സിന്റെ കരുത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് കരുത്തരായ മുംബൈ ഇന്ത്യന്‍സിനെ ഒമ്പത് വിക്കറ്റിനു തോല്‍പ്പിച്ചു. ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത ബാംഗ്ലൂര്‍ ടീം ആതിഥേയരെ ആറുവിക്കറ്റിന് 141 എന്ന സ്കോറില്‍ ഒതുക്കി.
ഫ്രാങ്ക്ലിന് ഒരു റണ്‍സിനും സച്ചിന് 24 റണ്‍സിനും രോഹിത് ശര്‍മ പൂജ്യത്തിനും പുറത്തായതോടെ സമ്മര്‍ദ്ദം തുടങ്ങിയിരുന്നു. പക്ഷേ, ദിനേഷ് കാര്‍ത്തിക് 44ഉം അമ്പാടി രായുഡു 22ഉം പൊള്ളാര്‍ഡ് 21ഉം ഹര്ഭജന് സിങ് 20ഉം റണ്‍സ് നേടി ടീമിനെ മാന്യമായ സ്കോറിലേക്ക് നയിച്ചു. വിനയ് കുമാര്‍, മുരളീധരന്, പട്ടേല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങിനിറങ്ങിയ ബാംഗ്ലൂര്‍ ടീമിന് ദില്‍ഷന്റെ വിക്കറ്റുമാത്രമാണ് നഷ്ടമായത്. 25 ബോളില്‍ നിന്ന് 19 റണ്‍സെടുത്ത ലങ്കന്‍ താരത്തെ ഓജ എല്‍ബിഡബ്ല്യുവില്‍ കുടുക്കി. ക്രിസ് ഗെയ്ല് 59 ബോളില്‍ നിന്ന് 82ഉം വിരാട് കോഹ്ലി 25 ബോളില്‍ നിന്ന് 36 റണ്‍സും നേടി. ഗെയ്ല് തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല