ലണ്ടന്‍: ബ്രിട്ടനിലേക്ക് കുടിയേറ്റം നടത്തുന്നവരുടെ കുട്ടികളെ നിര്‍ബന്ധമായും ഇംഗ്ലീഷ് പഠിപ്പിക്കണമെന്ന് രക്ഷിതാക്കളോട് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ ആവശ്യപ്പെട്ടു. രാജ്യത്തെത്തുന്നവര്‍ക്ക് ഇംഗ്ലീഷ് ഭാഷയില്‍ മിനിമംയോഗ്യത ഉണ്ടെന്ന് ഉറപ്പുവരുത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ബ്രിട്ടനിലെ ആറില്‍ ഒരു കുട്ടിക്ക് അടിസ്ഥാനഭാഷയായ ഇംഗ്ലീഷ് അറിയില്ലെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇംഗ്ലീഷ് ഭാഷാനൈപുണ്യത്തെക്കുറിച്ച് ആദ്യം രക്ഷിതാക്കളെയാണ് ബോധവല്ക്കരിക്കേണ്ടതെന്നും അവര്‍ തങ്ങളുടെ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുകയുമാണ് ചെയ്യേണ്ടതെന്നാണ് മന്ത്രിമാരുടെ അഭിപ്രായം.
കിംഗ്ലിയിലെ പല സ്കൂളുകളിലും ഇംഗ്ലീഷിന് പ്രാധാന്യം നല്‍കുന്നില്ലെന്നും ഇക്കാര്യം രക്ഷിതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും യോര്‍ക്കഷെയര്‍ ടോറി എം.പി ക്രിസ് ഹോപ്കിന്‍സ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞകാല സര്‍ക്കാറുകള്‍ ഇംഗ്ലീഷ് ഭാഷാ പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി നടപടികള്‍ എടുത്തിരുന്നുവെന്നും ലേബര്‍ പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ടെന്നും കാമറോണ്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല