മാഞ്ചസ്റ്റര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഏഷ്യന്‍ വംശജരായ ഒന്‍പതംഗ സംഘത്തിന് കോടതി ജയില്‍ ശിക്ഷ വിധിച്ചു. റോക്ക്‌ഡെയില്‍, ഓള്‍ഡ്ഹാം എന്നിവിടങ്ങളില്‍ നിന്നുളളവരാണ് സംഘാംഗങ്ങള്‍. പതിമൂന്ന് വയസ്സില്‍ താഴെയുളള അഞ്ച് പെണ്‍കുട്ടികളെ റോക്ക്‌ഡെയിലിലുളള ഒരു ടേക്ക്എവേ റസ്റ്ററന്റില്‍ വെച്ചാണ് ഇവര്‍ പീഡിപ്പിച്ചത്. 24നും 59 നും ഇടയില്‍ പ്രായമുളളവരാണ് പ്രതികള്‍. നാലു മുതല്‍ 19 വര്‍ഷം വരെയാണ് തടവ്.
പ്രതികളില്‍ എട്ടുപേര് പാക് വംശജരും ഒരാള്‍ അഫ്ഗാനിസ്ഥാന്‍കാരനുമാണ്. പ്രതികള്‍ മദ്യവും മയക്കുമരുന്നും നല്‍കി പതിമൂന്നിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ചതായും ലിവര്‍പൂള്‍ ക്രൗണ്‍ കോര്‍ട്ട് കണ്ടെത്തിയിരുന്നു. എന്നാല്‍ വംശീയ വിദ്വേഷമാണ് കേസിനു പിന്നിലുളള കാരണമെന്ന പ്രതികളുടെ വാദം കോടതി തളളിക്കളഞ്ഞു. വിധിക്കെതിരേ അപ്പീല്‍ പോകുമെന്ന് പ്രതികളുടെ അഭിഭാഷകന്‍ അറിയിച്ചു.
നിയമപരമായ കാരണങ്ങളാല്‍ പേര് വെളിപ്പെടുത്താനാകാത്ത സംഘത്തലവന് 19 വര്‍ഷത്തെ തടവ് ലഭിച്ചു. ഇയാള്‍ രണ്ട് കുട്ടികളെ പീഡിപ്പിച്ചതായി കോടതി കണ്ടെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല