1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 10, 2012

അപ്പച്ചന്‍ കണ്ണഞ്ചിറ

നോര്‍ത്ത് വെസ്റ്റിലെ പ്രമുഖ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ലേഡി വെല്ലില്‍ ‘വിസിറ്റേഷന്‍ 2012’ ഭക്തി നിര്‍ഭരമായി ആഘോഷിക്കുന്നു. ബെര്‍മിംഗ്ഹാം അതിരൂപതയിലെ സീറോ മലബാര്‍ ചാപ്ലിനും, പ്രശസ്ത വചന പ്രഘോഷകനുമായ ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന ആല്‍മീയ വചന തീര്‍‍ത്ഥ യാത്രയില്‍ നോര്‍ത്ത് വെസ്റ്റിലെ മുഴുവന്‍ വൈദികരും ശുശ്രുഷകള്‍ അര്‍പ്പിക്കും. ലോകമെമ്പാടും സന്ദര്‍ശന തിരുന്നാള്‍ ഗര്‍ഭിണികളുടെ രോഗ ശാന്തിക്കും, കുഞ്ഞുങ്ങള്‍ ഇല്ലാത്തവര്‍ക്ക് സന്താന ലബ്ധിക്കും ഏറെ അനുഗ്രഹം ആവാറുണ്ട്.

പരിശുദ്ധ മാതാവ്, വന്ധ്യവയോധികയായ എലിസബത്ത് പുണ്യവതി , ദിവ്യ കൃപയാല്‍ ഗര്‍ഭിണിയായ വിവരം കേട്ട്, അവരെ ചെന്ന് കാണുകയും അപ്പോള്‍ അവള്‍ പരിശുദ്ധാല്‍മ്മാവിനാല്‍ പൂരിതയാവുകയും എലിസബത്തിന്റെ ഗര്‍ഭസ്ഥ കുഞ്ഞു (സെന്റ്‌ ജോണ്‍) അവളുടെ ഉദരത്തില്‍ വെച്ച് കുതിച്ചു ചാടുകയും ചെയ്ത ആ സന്ദര്‍ശനമാണ് ‘വിസിറ്റേഷന്‍ 2012’ ആയി ആഘോഷിക്കുന്നത്. അവരെ മാസങ്ങളോളം പരിശുദ്ധ മാതാവ് പരിചരിക്കുകയും ചെയ്തു

ജൂണ്‍ 4 തിങ്കളാഴ്ച രാവിലെ 9:30നു ശുശ്രുഷകള്‍ ആരംഭിക്കും. രക്ത സാക്ഷികളുടെ രാജ്ഞിയായ പരിശുദ്ധ അമ്മയുടെ ദിവ്യ കാരുണ്യ പ്രദക്ഷിണത്തോടെ വൈകുന്നേരം 7 മണിക്ക് ശുശ്രുഷകള്‍ സമാപിക്കും. എല്ലാ വിശ്വാസികളെയും തീര്‍ത്ഥാടനത്തിലേക്ക് സസ്നേഹം സ്വാഗതം ചെയ്യുന്നതായി ഡയരക്ടര്‍ ഫാ തോമസ്‌ ഹുള്‍, ലങ്കാസ്റ്റാര്‍ രൂപതയിലെ ചാപ്ലിന്‍സ് ഫാ മാത്യു ചൂരപൊയികയില്‍, ഫാ തോമസ്‌ കളപ്പുര എന്നിവര്‍ അറിയിച്ചു.

ദൈവത്തിന്റെ തിരു വചനം രക്ഷാകരമായ അനുഭവത്തിലൂടെ ‘ജീവിക്കുന്ന സക്രാരിയായ ‘പരിശുദ്ധ അമ്മയുടെ സന്ദര്‍ശന തിരുന്നാള്‍ തീര്‍ത്ഥാടക സമൂഹത്തിനു കൃപയുടെ വര്‍ഷമായിരിക്കും എന്ന് തീര്‍ത്ഥാടന കേന്ദ്രം ഡയരക്ടര്‍ ഫാ തോമസ്‌ ഹുള്‍ പ്രത്യാശ പ്രകടിപ്പിച്ചു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.