കോവന്ട്രി: കോവന്ട്രി & വാര്‍വിക് ഷയര്‍ ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി ഈസ്റ്റര്‍ ആഘോഷിച്ചു. കോവന്‍ട്രിയിലെ വില്ലേജ് ഹാളില്‍ ഫാ. ഷാജിയുടെ നേതൃത്വത്തില്‍ നടന്ന ദിവ്യബലിയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ യൂണിറ്റ് പ്രസിഡന്റ് ബാബു എബ്രഹാം അദ്ധ്യക്ഷനായിരുന്നു. യുകെകെസിഎയുടെ പുതിയ ഭാരാവാഹികള്‍ക്ക് ചടങ്ങില്‍ സ്വീകരണം നല്കി.
കേരളത്തിലെ ക്രൈസ്തവസഭകളുടെ വളര്‍ച്ചയില്‍ ക്നാനായ സമുദായത്തിന്റെ സംഭാവനകള്‍ വലുതാണന്ന് യുകെകെസിഎയുടെ പ്രസിഡന്റ് ലേവി പടച്ചുരയ്ക്കല് അഭിപ്രായപ്പെട്ടു. മാത്തുക്കുട്ടി ആനകുത്തിയ്ക്കല്‍, സാജന് പടിക്കമാലില്‍, തങ്കച്ചന് കനകാലയം, ജോബി ഐത്തില്‍, ലിജോ കോണാടംപറമ്പില്, മോന്‍സി തെണേലിമണ്ണില്, ജോര്‍ജ്ജുകുട്ടി എണ്ണമ്പളാശ്ശേരി, തോമസുകുട്ടി ആണ്ടൂര്‍, ജോബി ആലപ്പാട്ട്, ലിജിമോള്‍, ജോമോന്, റ്റാജ് പെരുമ്പേല് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നു വിവിധ കലാപരിപാടികള്‍ അരങ്ങേറി.
കോവന്ട്രി & വാര്‍വിക് ഷയര്‍ ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി അടുത്ത വര്‍ഷത്തെ പരിപാടികള്‍ക്കുളള തീയതികള്‍ തീരുമാനിച്ചു
കോവന്ട്രി & വാര്‍വിക് ഷയര്‍ ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി അടുത്ത ഒരുവര്‍ഷത്തെ പരിപാടികളുടെ തീയതികള്‍ തീരുമാനിച്ചു. ജൂണ്‍ 30 ന് യുകെകെസിഎയുടെ കണ്വന്ഷന് മാല്‍വേണ്‍ ഹില്‍സില്‍ നടക്കും. ആഗസ്റ്റ് 2ന് സ്കീഗ്നീസിലേക്ക് വണ്‍ ഡേ ടൂര്‍ നടത്തും. സെപ്റ്റംബര്‍ 2ന് ഓണാഘോഷം നടക്കും. ആഘോഷത്തോട് അനുബന്ധിച്ച് വിശുദ്ധ കുര്‍ബാന, ബൈബിള്‍ ക്വിസ്, മതപ്രഭാഷണം, പുരാതന പാട്ടുകള്‍, അത്തപ്പൂക്കള മത്സരം, കലാ കായിക മത്സരങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. ഡിസംബര്‍ 21, 22 തീയതികളിലായി ക്രിസ്തുമസ് കരോള്‍ ഉണ്ടായിരിക്കും. 21 ന് കോവന്ട്രി, റഗ്ബി മേഖലകളിലും 22 ന് ന്യൂനേഷന്, വാര്‍വിക്, കെനില്‍വര്‍ത്ത് മേഖലയിലും കരോള്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 2013 ജനുവരി അഞ്ചിന് ക്രിസ്തുമസ് ആഘോഷങ്ങള്‍ നടക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല