1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 10, 2012

എബി തോമസ്‌

യു കെ പ്രവാസി കേരള കോണ്‍ഗ്രസ്സ് (എം) ലണ്ടന്‍ റീജണല്‍ സെക്രട്ടറിയേറ്റ് ഭാരവാഹികളായി കെ.എസ്.സി (എം) മുന്‍ കല്ലൂപ്പാറ നിയോജക മണ്ഡലം പ്രസിഡന്‍റ്, പത്തനംതിട്ട ജില്ല ജനറല്‍ സെക്ക്രട്ടറി, പ്രസിഡന്‍റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച സോജി ടി മാത്യു (ടോള്‍വര്‍ത്ത്-തിരുവല്ല) പ്രസിഡന്‍റായും, കേരള കോണ്‍ഗ്രസ്സ് (എം) പായിപ്പാട് മണ്ഡലം നേതാവ് തോമസ് ജോസഫ് വെട്ടിക്കാട് (വാള്‍ത്താംസ്റ്റോം-ചങ്ങനാശ്ശേരി) സീനിയര്‍ വൈസ് പ്രസിഡന്‍റായും, റെജി വട്ടന്‍പാറയില്‍ (ടാഗന്‍ഹാം-പിറവം) കേരള കോണ്‍ഗ്രസ്സ് (എം) മുന്‍ ഏറ്റുമാനൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്ക്രട്ടറി ഷാജി മാത്യു (സട്ടന്‍-ഏറ്റുമാനൂര്‍) കെ എസ് സി (എം)മുന്‍ കോട്ടയം ജില്ല സെക്ക്രട്ടറി, ജിജോ മുക്കാട്ടില്‍ (വെബ്ലി-കടുത്തുരുത്തി) എന്നിവരെ വൈസ് പ്രസിഡന്‍റുമാരായും തിരഞ്ഞെടുത്തു.

കേരള യൂത്ത് ഫ്രണ്‍ന്‍റ് (എം) മുന്‍ പത്തനംതിട്ട ജില്ല സെക്ക്രട്ടറി എബി പൊന്നാംകുഴി(വെസ്റ്റ് കെന്‍റ്-റാന്നി) ഓഫീസ് ജനറല്‍ സെക്ക്രട്ടറിയായും, ജോസ് ചെങ്ങളം (വാല്‍ത്താംസ്റ്റോം-പുതുപ്പള്ളി), കെ എസ് സി (എം) മുന്‍ പത്തനാപുരം നിയോജക മണ്ഡലം പ്രസിഡന്‍റ്, കൊല്ലം ജില്ല സെക്ക്രട്ടറി ആയിരുന്ന സജി പത്തനാപുരം (വെബ്ലി), അനീഷ് കുട്ടി ജോസഫ് (ഹരിപ്പാട്-ടോള്‍വോര്‍ത്ത്), ജോര്‍ജ് ജോസഫ് (ക്രോയിഡോണ്‍-അടൂര്‍) എന്നിവരെ സെക്ക്രട്ടറിമാരായും.

സുമേഷ് മാനുവല്‍ (ഈസ്റ്റ്ഹാം-പാല)-നെ ട്രഷററായും, ജോബിന്‍ സ്റ്റീഫന്‍ (വാള്‍ത്താംസ്റ്റോം-കാഞ്ഞിരപ്പള്ളി), സൈമി വാണിയപുരക്കല്‍ (ക്രോയിഡോണ്‍-കോതമംഗലം) എന്നിവരെ പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍മാരായും. ഷൈന്‍ വാട്സണ്‍ (ഈസ്റ്റ്ഹാം-നെയ്യാറ്റിന്‍കര)-നെ സര്‍ഘവേദി കണ്‍വീനറായും വര്‍ഗീസ് മോനി അയിരൂര്‍ (എറണാകുളം-ക്രോയിഡോണ്‍), കോശി സാമുവല്‍ നിരണം (ഈസ്റ്റ്ഹാം-നിരണം), തങ്കച്ചന്‍ ജോസഫ് (ടോള്‍വോര്‍ത്ത്-മണ്ണാര്‍കാട്) ദിലീപ് തോമസ് (ഏറ്റുമാനൂര്‍-വെസ്റ്റ് കെന്‍റ്) എന്നിവരെ റീജണല്‍ സെക്ക്രട്ടറിയേറ്റ് മെംബര്‍മാരായും കെഎസ്സി (എം) മുന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് ജിജോ അരയത്ത് (കടുത്തുരുത്തി-സട്ടന്‍) ടോമിച്ചന്‍ കൊഴുവനാല്‍ (പാല), സി എ ജോസഫ് (കടുത്തുരുത്തി) എന്നിവരെ ദേശീയ സമിതി അംഗങ്ങളായും യു കെ പ്രവാസി കേരള കോണ്‍ഗ്രസ്സ് (എം) ലണ്ടന്‍ റീജണല്‍ സെക്ക്രട്ടറിയേറ്റ് രൂപീകരണ യോഗം തിരഞ്ഞെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.