ലണ്ടന്‍: വില്യം രാജകുമാരനും കേറ്റ് മിഡില്ടണ്ണിനും ഭാവിയുലുണ്ടാകുന്ന കുഞ്ഞ് പെണ്ണാണെങ്കിലും കിരീടത്തിന് അവകാശമുണ്ടായിരിക്കുമെന്ന് രാഞ്ജി. കഴിഞ്ഞ ദിവസമാണ് രാഞ്ജി ഇതു സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം നല്‍കിയത്. നിലവില്‍ മൂത്ത സഹോദരിയുണ്ടെങ്കിലും ആണ്‍കുട്ടിക്കായിരുന്നു കിരീടത്തിന്റെ അവകാശം. പുതിയ നിയമം വരുന്നതോടെ ഇതിന് അന്ത്യമാകും. കഴിഞ്ഞ ദിവസം തുടങ്ങിയ പാര്‍ലമെന്റ് സമ്മേളനത്തില്‍ സംസാരിക്കവേയാണ് 1688 മുതല്‍ പിന്തുടര്ന്നുവന്ന നിയമം ഇല്ലാതാക്കാന്‍ ഗവണ്മെന്റ് പുതിയ നിയമം കൊണ്ടുവരുന്നതായി രാഞ്ജി വ്യക്തമാക്കിയത്.
രാജകുടുംബാംഗങ്ങള്‍ക്ക് റോമന്‍ കാത്തോലിക്കരുമായി വിവാഹം കഴിക്കുന്നതിനെ വിലക്കുന്ന നിയമവും പരിഷ്കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജോര്‍ജ്ജ് രണ്ടാമന് രാജാവിന്റെ അനന്തരാവകാശികള്‍ക്ക് രാജാവിന്റെ സമ്മതത്തോടെ റോമന്‍ കത്തോലിക്കരെ വിവാഹം ചെയ്യാമെന്നാണ് പുതിയ നിയമം. പുതിയ തീരുമാനത്തെ കത്തോലിക്ക ചര്‍ച്ച് സ്വാഗതം ചെയ്തു. വര്‍ഷങ്ങളായി കത്തോലിക്കരോട് രാജകുടുംബം നടത്തി വന്ന വിവേചനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതില്‍ സന്തോഷമുണ്ടന്ന് വെസ്റ്റ് മിനിസ്റ്റര്‍ ആര്‍ച്ച് ബിഷപ്പ് റവറന്റ് വിന്‍സന്റ് നിക്കോള്‍സ് പ്രതികരിച്ചു.
കഴിഞ്ഞവര്‍ഷം പെര്‍ത്തില്‍ നടന്ന കോമണ്‍വെല്‍ത്ത് സമ്മേളത്തില്‍ രാജ നിയമങ്ങള്‍ പൊളിച്ചെഴുതുമെന്ന് പ്രധാനമന്ത്രി ഡേവിഡി കാമറൂണ്‍ ഉറപ്പ് നല്‍കിയിരുന്നു. വില്യം രാജകുമാരനും കേറ്റ് മിഡില്ടണ്ണിനും ആദ്യം ഉണ്ടാകുന്ന കുട്ടി പെണ്ണും രണ്ടാമത്തെ കുട്ടി ആണുമാണങ്കില് ഭരണഘടനാ പ്രതിസന്ധി ഉണ്ടാകുമെന്ന് ഉറപ്പായതോടെയാണ് കാലഹരണപ്പെട്ട നിയമങ്ങള്‍ പൊളിച്ചെഴുതാന്‍ ഗവണ്മെന്റിന്റെ മേല്‍ സമ്മര്‍ദ്ധമുണ്ടായത്. പുരുഷനായതുകൊണ്ട് മാത്രം ഒരാള്‍ക്ക് കിരീടാവകാശിയാകാന്‍ അനുവദിക്കുന്ന നിയമങ്ങളെ അംഗീകരിക്കാന്‍ സാധിക്കില്ലന്നും അതിനാലാണ് നിയമങ്ങളില്‍ കാലോചിതമായ മാറ്റം കൊണ്ടുവരുന്നതെന്നും പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല