1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 11, 2012

ബെന്നി വര്‍ക്കി പെരിയപ്പുറം

മാര്‍ത്തോമ കത്തോലിക്കരുടെ യു കെയിലെ ആത്മീയ കുടുംബ കൂട്ടായ്മയായ സെന്റ് തോമസ് കാത്തലിക് ഫോറം പ്രവര്‍ത്തന വിപുലീകരണത്തിന്റെ ഭാഗമായി റീജിയണല്‍ കോര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുത്തു. ബര്‍മിങ്ങാമില്‍ കൂടിയ സെന്‍ട്രല്‍ ജനറല്‍ ബോഡി മീറ്റിംഗില്‍ വെച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്. ആറ് റീജിയണുകളായി തിരിച്ച് യൂണിറ്റുകളുടെ ഏകോപനത്തിനും കുടുംബ കൂട്ടായ്മകളെ കൂടുതല്‍ ശക്തിപ്പെറ്റുത്തുന്നതിനും പുതിയ യൂണിറ്റുകള്‍ തുടങ്ങുന്നതിനും റീജിയണല്‍ അടിസ്ഥാനത്തില്‍ വിവിധ പരിപാടികള്‍ കോര്‍ഡിനേറ്റു ചെയ്യുന്നതിനും ഈ കമ്മിറ്റികള്‍ സഹായകമാകും.

താഴെപ്പറയുന്നവരാണ് റീജിയണല്‍ കോര്‍ഡിനേറ്റര്‍മാര്‍

ഈസ്റ്റ് ആംഗ്ലിയ: ടോജോ ചെറിയാന്‍, ജോണി ജോസഫ്.

ഈസ്റ്റ് മിഡ്‌ലാന്‍ഡ്സ് – ഷിബു ജോസഫ്, ഷാജി ജോര്‍ജ്

വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് – സെബാസ്ത്യന്‍ വിതയത്തില്‍, ബെന്നി വര്‍ക്കി

നോര്‍ത്ത് ഈസ്റ്റ് – ബിജു ജോണ്‍

നോര്‍ത്ത് വെസ്റ്റ് – സിബിച്ചന്‍ കുര്യാക്കോസ്, ടിജോ ജോസഫ്, മാത്യു ജോര്‍ജ്

ലണ്ടന്‍ – ജോഷി ഐസക്ക്, സെല്‍വിന്‍ അഗസ്റ്റിന്‍

കേന്ദ്ര കോര്‍ഡിനേഷന്‍ സമിതി ആസൂത്രണം ചെയ്യുന്ന ആത്മീയ, സാമൂഹ്യ പരിപാടികള്‍, സഭയുടെയും അല്‍മായ കമ്മീഷന്റെയും വിവിധ പ്രൊജക്‌ടുകള്‍ രൂപതാടിസ്ഥാനത്തിലും റീജിയണല്‍ തലത്തിലും നടത്തുന്ന മത്സരങ്ങള്‍ എന്നിവ റീജിയണല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നിയന്ത്രണത്തിലായിരിക്കും.

സമ്പന്നമായ വിശ്വാസ പൈതൃകം, ധാര്‍മ്മിക മൂല്യങ്ങള്‍, ആചാര അനുഷ്‌ഠാനങ്ങള്‍, ജീവിതമൂല്യങ്ങള്‍ എന്നിവ പരിപാലിച്ചു നവതലമുറയ്ക്ക് അവ നിര്‍ലോഭം പകര്‍ന്നു നല്കി സഭയുടെ കര്‍മ്മാനുഷ്‌ഠാനങ്ങളില്‍ തീഷ്ണമായ പങ്കാളിത്തത്തോടെ മുന്നേറുവാന്‍ സെന്റ് തോമസ് കാത്തലിക് ഫോറം പ്രതിജ്ഞാബദ്ധമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.