വളരെ നാളത്തെ പ്രതീക്ഷയുടെ സാക്ഷാത്കാരമായി നടത്തിയ യുക്മ പ്രസിഡന്‍ഷ്യല്‍ അക്കാദമി ഒരു പുത്തന്‍ ഉണര്‍വ് യുക്മക്ക് ലഭിച്ചതായി യുക്മ നാഷണല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. പങ്കെടുത്ത എല്ലാവരും അവരുടെ തികഞ്ഞ പങ്കാളിത്തം കൊണ്ട് തന്നെ ഈ പരിപാടി ശ്രദ്ധേയമാക്കി എന്നുള്ളത് ഈ പരിപാടിയുടെ വിജയത്തിന്റെ ഘടകമാണ്. അഞ്ചാം തീയതി രാവിലെ 10 മണിക്കു യുക്മ നാഷണല്‍ പ്രസിഡന്റ് വര്‍ഗീസ് ജോണ്‍ പ്രസിഡന്‍ഷ്യല്‍ അക്കാദമിയുടെ ഉദ്ഘാടന കര്‍മം നിര്‍വ്വഹിചു.
തുടക്കം മുതല്‍ ഒടുക്കം വരെ എല്ലാവരും വളരെ സജീവമായി പങ്കെടുത്തു. ചീഫ് ഫാകല്‍റ്റി ആയിരുന്ന കേരളത്തില്‍ നിന്നു എത്തിയ അഡ്വ എ വി വാമനകുമാര്‍ പ്രാഗല്‍ഭ്യം കൊണ്ടും വാക്ചാതുര്യം കൊണ്ടും ഒരു ക്ലാസ്സ് എന്നതില്‍ ഉപരി പ്രായോഗിക പരിശീലനത്തിനു പ്രാധാന്യം നല്‍കി എന്നുള്ളത് വിജയത്തിന്റെ മറ്റൊരു ഘടകമായിരുന്നു. ഈ ട്രെയിനിംഗ് പരിപാടി സംഘടന പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമല്ല കുടുംബ ജീവിതത്തിനും തൊഴില്‍ രംഗങ്ങളിലെ പ്രശ്ന പരിഹാരത്തിനും കൂടാതെ ബിസിനസ് മേഘലയിലുള്ളവര്‍ക്കും ഒക്കെ നല്ല ഒരു വജയത്തിലെത്തുന്നതിനു സഹായകകാരമാണ് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
ഇനിയും വര്‍ഷം തോറും ഇത്തരം പരിശീലന പരിപാടികള്‍ സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകത എല്ലാവരും ഊന്നിപറഞ്ഞു. ലീഡര്‍ഷിപ് ആന്‍ഡ് ടീം ബില്‍ഡിംഗ് സ്കില്‍സ്, സ്വയം ബഹുമാനം, പൊതുസഭയിലെ സംസാരം, കമ്യൂണിക്കേഷന്‍ സ്കില്‍സ്, സമയ ക്രമീകരണം,ക്രിയേറ്റിവിറ്റി ആന്‍ഡ് ഇന്നവേഷന്‍ ചെയര്‍മാന്‍ഷിപ് ആന്‍ഡ് പാര്‍ലമെന്ററി നടപടി ക്രമങ്ങള്‍ തുടങ്ങിയ മേഘലകളെ സ്പര്‍ശിച്ചു കൊണ്ടായിരുന്നു പ്രധാനമായും ക്ലാസുകള്‍ നടന്നത്. യുക്മ നാഷണല്‍ സെക്രട്ടറി അബ്രഹാം ലൂക്കോസ്, സ്വാഗതവും പ്രസിഡന്‍ഷ്യല്‍ അക്കാദമി പ്രോഗ്രാം ഡയറക്‌ടര്‍ സിബി തോമസ് നന്ദിയും പറഞ്ഞു.
രണ്ടാം ദിവസമായ മെയ് ആറിനു വൈകിട്ട് അഞ്ചു മണിക്ക് യുക്മയുടെ ആദ്യ പ്രസിഡന്‍ഷ്യല്‍ അക്കാദമിയുടെ ബിരുദദാന ചടങ്ങ് ഓര്‍ച്ചാര്‍ഡ് കമ്യൂണിറ്റി സെന്ററില്‍ വെച്ച് നടന്നു. അഡ്വ.എ വി വാമനകുമാര്‍ കോഴ്സ് പൂര്‍ത്തിയായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. നിരവധി സെമിനാറുകളിലും ക്ലാസുകളിലും വിവിധ സ്ഥലങ്ങളിലായി പങ്കെടുത്തിട്ടുണ്ട്. എങ്കിലും എ വി വാമനകുമാറിന്റെ ക്ലാസ്സ് ഏതൊരു മനുഷ്യന്റെ ജീവിതത്തിലും അവന്റെ ജീവിത വിജയത്തിന് വളരെ അനുഗ്രഹ പ്രഥമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല എന്ന് യുക്മ പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല