ലോകത്തിലെ അവസാനത്തെ കാമുകന്റെ കഥയുമായി ശ്യാമപ്രസാദ് വരുന്നു. ദിലീപിനെ നായകനാവുന്ന ചിത്രം അരികെ അവതരിപ്പിയ്ക്കുന്നത് ഇങ്ങനെയൊരു പരസ്യവാചകത്തോടെയായിരിക്കും. സുനില്‍ ഗംഗോപാധ്യയുടെ ബംഗാളി ചെറുകഥയെ ആസ്പദമാക്കിയൊരുക്കുന്ന മലയാളം അരികെയില്‍ സംവൃത സുനില്‍, മംമ്ത മോഹന്‍ദാസ്, വിനീത്, ഊര്‍മിള ഉണ്ണി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
‘ഒരേകടലില്‍’ നിന്നും തികച്ചും വ്യത്യസ്തമായി പ്രണയത്തെ കുറിച്ചാണ് ‘അരികെ’ പ്രേക്ഷകരോട് സംവദിക്കുന്നതെന്ന് ശ്യാമ പ്രസാദ് പറയുന്നു. തല്‌സമയ ശബ്ദ മിശ്രണ രീതിയാണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്. മെയ് അവസാന വാരത്തില്‍ ചിത്രം തിയറ്ററുകളിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് അരികെയുടെ പിന്നണി പ്രവര്‍ത്തകര്‍.
പ്രണയത്തിനു വേണ്ടി നമ്മളിലെല്ലാം ഒഴിയാത്ത ഒരു ചോദ്യമുണ്ടെന്ന് അരികെയെ കുറിച്ച് ശ്യാമപ്രസാദ് പറയുന്നു. പ്രണയത്തെ കുറിച്ച് നമുക്ക് ഒരുപാട് മിഥ്യാധാരണകളും വിലക്കുകളുമുണ്ട്. എന്നിട്ടും നമ്മളില്‍ സ്‌നേഹത്തിനു വേണ്ടിയുള്ള അടക്കാന്‍ കഴിയാത്ത ദാഹമുണ്ട്. നമുക്കെല്ലാം പ്രണയത്തില്‍ സന്തോഷം കണ്ടെത്തണമെന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രണയത്തിലൂടെ നമുക്ക് സന്തോഷം കണ്ടെത്താന്‍ കഴിയുന്നുണ്ടോയെന്ന ചോദ്യമാണ് സിനിമയിലൂടെ പുറത്ത് കൊണ്ടുവരാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല