മാധ്യമങ്ങള്‍ ഏറെ ആഘോഷിച്ച നയന്‍സ്-പ്രഭുദേവ പ്രണയം തകര്‍ന്നതെങ്ങനെ? പ്രഭുദേവയും ഹന്‍സികയുമായുള്ള അടുപ്പമാണ് ഇവരുടെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയത് എന്ന വാര്‍ത്ത ഇനി വെറും പഴങ്കഥ. നയന്‍സിന് മറ്റൊരാളുമായുള്ള അടുപ്പമാണ് പ്രണയം തകരാന്‍ കാരണമെന്നാണ് പുതിയ ഗോസിപ്പ്.
നടിയുടെ ഇപ്പോഴത്തെ മാനേജര്‍ ആയ രാജേഷ് ആണ് കഥയിലെ നായകന്‍. രാജേഷിനെ തന്റെ കസിനാണെന്ന് പറഞ്ഞാണ് നയന്‍സ് പരിചയപ്പെടുത്തുന്നത്. രാജേഷ് നടിയ്ക്ക് കേവലം മാനേജര്‍ മാത്രമല്ലെന്ന്് ചെന്നൈ മാധ്യമങ്ങള്‍ പറയുന്നു.
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് രംഗത്തു നിന്നു വന്ന രാജേഷിനെ നയന്‍സിന് പരിചയപ്പെടുത്തി കൊടുത്തത് പ്രഭുദേവ തന്നെയാണ്. പിന്നീട് നയന്‍സുമായി കൂടുതല്‍ അടുത്ത രാജേഷ് നടിയുടെ മാനേജര്‍ പദവിയും സ്വന്തമാക്കി. അടുത്തിടെ ഇരുവരും നടത്തിയ ബാങ്കോക്ക് യാത്രയാണ് ഇരുവരേയും മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല