നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര് സെല്‍വരാജ് നിമാനിര്ദേശപത്രിക സമര്‍പ്പിച്ചു. ഇന്നലെ ഉച്ചയോടെ കളക്ട്രേറ്റില്‍ വരണാധികാരി റവന്യു വിജിലന്‍സ് ഡെപ്യൂട്ടി കലക്ടര്‍ കെ. മുരളീധരന് മുമ്പാകെ നാലു സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. മന്ത്രി വി.എസ് ശിവകുമാര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന് എം.എം ഹസന്, തമ്പാനൂര്‍ രവി, സോളമന് അലക്സ് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
സെല്‍വരാജിനും കുടുംബ്ധിനുമായി മൊത്തം 49,27,156 രൂപയുടെ ആസ്തിയുണ്ടെന്ന് സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. മൊത്തം 11.07 ലക്ഷത്തിന്റെ ബാധ്യതകളും. സെല്‍വരാജിന് മാത്രമായി 6,24,626 രൂപയുടെ സ്വത്തുണ്ട്. മകളുടെ പേരില്‍ 1,82,200 രൂപയുടെ ആസ്തിയും 2,80,000 രൂപയുടെ വിദ്യാഭ്യാസ വായ്പയുമുണ്ട്. ഭാര്യയുടെ പേരില്‍ 41,20,330 രൂപയുടെ ആസ്തിയുള്ളപ്പോള്‍ ഭവന വായ്പയിനത്തില്‍ 8,16,825 രൂപയുടെ ബാധ്യതയുണ്ട്. സെല്‍വരാജിന്റെ കടം 10,847 രൂപ. ഭാര്യയുടെ പേരില്‍ 47 സെന്റ് കൃഷിഭൂമിയും വീട് നില്ക്കുന്ന എട്ട് സെന്റ് ഭൂമിയുമുണ്ട്. ഭാര്യയുടെയും മകളുടെയും പേരില്‍ 13.75 പവന് സ്വര്‍ണമുണ്ട്. 2006 മോഡല്‍ കാറും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല