ഐ.പി.എല്ലില്‍ പുണെ വാരിയേഴ്സിനെതിരെ ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സിന് 35 റണ്‍സ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ളൂര്‍ മൂന്നു വിക്കറ്റിന് 173ലെത്തിയപ്പോള്‍ പുണെ ഒമ്പതു വിക്കറ്റിന് 138 റണ്‍സിലൊതുങ്ങി. ജയത്തോടെ ബാംഗ്ളൂര്‍ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി.
റോബിന് ഉത്തപ്പ (23 പന്തില്‍ 38), അനുസ്തുപ് മജൂംദാര്‍ (26 പന്തില്‍ 31) എന്നിവര്‍ മാത്രമാണ് ആതിഥേയനിരയില്‍ അല്പമെങ്കിലും ചെറുത്തുനിന്നത്. സൗരവ് ഗാംഗുലി പുറത്തിരുന്ന കളിയില്‍ ടീമിനെ നയിച്ച സ്റ്റീവന്‍ സ്മിത്ത് 25 പന്തില്‍ 24 റണ്‍സെടുത്തു. ആദ്യ ഓവറില്‍ രണ്ടു വിക്കറ്റെടുത്ത് സഹീര്‍ ഖാന് ഏല്പിച്ച ആഘാതത്തില്‍നിന്ന് കരകയറാന്‍ പുണെക്ക് കഴിഞ്ഞില്ല. വിനയ് കുമാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. നാലോവറില്‍ 16 റണ്‍സ് വഴങ്ങി മുത്തയ്യ മുരളീധരന് രണ്ടു വിക്കറ്റെടുത്തു.
ഒരിക്കല്‍ കൂടി ക്രീസില്‍ തകര്‍ത്താടിയ ക്രിസ് ഗെയ്ല് ചലഞ്ചേഴ്സ് നിരയില്‍ 31 പന്തില്‍ 57 റണ്‍സെടുത്ത് ടോപ് സ്കോററായി. 44 പന്തില്‍ 53 റണ്‍സെടുത്ത് തിലകരത്നെ ദില്‍ഷനും 30 പന്തില്‍ പുറത്താവാതെ 36 റണ്‍സുമായി സൗരവ് തിവാരിയും മിന്നി. ഗെയ്ല്-ദില്ഷന് കൂട്ടുകെട്ട് ബാംഗ്ളൂരിന് മികച്ച തുടക്കമാണ് നല്‍കിയത്. ഇവര്‍ ഒന്നാം വിക്കറ്റില്‍ 80 റണ്‍സ് ചേര്‍ത്തു. ഒമ്പതാം ഓവറില്‍ ഗെയ്ലിനെ എയ്ഞ്ചലോ മാത്യൂസ് മടക്കി. മൂന്ന് ബൗണ്ടറിയും ആറ് സിക്സും അടങ്ങുന്നതായിരുന്നു വെടിക്കെട്ട് ഓപണറുടെ പ്രകടനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല