1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 12, 2012


അപ്പച്ചന്‍ കണ്ണഞ്ചിറ

ആത്മീയ അഭിഷേകത്തില്‍, അജപാലക ശുശ്രുക്ഷാ സേവന രംഗത്ത്, കാല്‍ നൂറ്റാണ്ട് പിന്നിടുന്ന താമരശ്ശേരി രൂപതയുടെ അഭിവന്ദ്യ അധ്യക്ഷന്‍ മാര്‍ റെമിജിയുസ് ഇഞ്ച്‌നാനിയില്‍ പിതാവിന് യു കെ യില്‍ ഉജ്ജ്വല സ്വീകരണവും തദവസരത്തില്‍ താമരശ്ശേരി രൂപതാ പ്രവാസി സംഗമവും, സംഗടിപ്പിക്കുന്നു. പ്രൌഡ ഗംഭീരമായ പരിപാടി ജൂലൈ 14 ശനിയാഴ്ച നടത്തുവാന്‍ ആണ് ഉദ്ദേശിക്കുന്നത്.

താമരശ്ശേരി രൂപതയുടെ സിരാ കേന്ദ്രത്തില്‍ നിന്നുള്ള താമരശ്ശേരി , തിരുവാമ്പാടി ,, കോടഞ്ചേരി , കൂടരഞ്ഞി , കൂരാച്ചുണ്ട് , കുറ്റ്യാടി, തുടങ്ങി മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വ്യാപിച്ചു കിടക്കുന്ന രൂപതയുടെ എല്ലാ പ്രദേശങ്ങളില്‍ നീന്നുമുള്ള രൂപതാ പ്രവാസി മക്കളെ ഈ മഹാ സംഗമത്തിലേക്കു മാത്യു ചൂരപൊയ്കയില്‍ അച്ചന്‍ സഹര്‍ഷം സ്വാഗതം ചെയ്യുന്നു.

ആധ്യാത്മിക , കാര്‍ഷിക, വിദ്യാഭ്യാസ, ആതുര സേവന, സാമൂഹ്യ സാംസ്കാരിക, ജീവ കാരുണ്യ രംഗങ്ങളില്‍ സഭക്കും, രൂപതക്കും അഭിമാനമായി നിലകൊള്ളുന്ന ഇടയനും, സഭാ ചരിത്ര പണ്ഡിതനും, മികച്ച വാഗ്മിയുമായ താമരശ്ശേരി രൂപതയുടെ അധ്യക്ഷന്‍ മാര്‍ റെമിജിയുസ് പിതാവിന് സമുചിതമായ സ്വീകരണം നല്‍കുവാന്‍ വിപുലമായ സംഘാടക സമിതിക്ക് രൂപം നല്‍കുo. മെയ്‌ മാസം ചേരുന്ന താമരശ്ശേരി രൂപതാ മക്കളുടെ പ്രാദേശിക-ഇടവക പ്രതിനിധി സമ്മേളനം സംഗമ- സ്വീകരണ കമ്മിറ്റിക്ക് രൂപം നല്‍കും.

ലങ്കാഷയര്‍ സീറോ മലബാര്‍ ചാപ്ലിന്‍ ഫാ മാത്യു ചൂരപോയ്കയില്‍, ഫാ തോമസ്‌ കളപ്പുരക്കല്‍, ഫാ ജിമ്മി പുളിക്കക്കണ്ടത്തില്‍,രൂപതയുടെ അല്മ്മായ കോര്‍ഡിനേറ്റര്‍മാരായ അപ്പച്ചന്‍ കണ്ണഞ്ചിറ, സ്റ്റാന്‍ലി മാത്യു തുടങ്ങിയവര്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തി ഈ സംഗമം വിപുലമായ പരിപാടിയാക്കി മാറ്റുവാന്‍ തീരുമാനിച്ചു. രൂപതയുടെ രജത ജൂബിലി ആഘോഷത്തിന്റെ തൊട്ടടുത്ത വര്‍ഷം തന്നെ രൂപതാ അധ്യക്ഷന്റെ രജത ജൂബിലി ആഘോഷവും വന്നു ചേര്‍ന്നുവെന്ന എന്ന പ്രത്യേകത ഇത്തരുണത്തില്‍ ഉണ്ട്. കഴിഞ്ഞ വര്ഷം താമരശ്ശേരി രൂപതയുടെ രജത ജൂബിലി ആഘോഷവും, രൂപതാ സംഗമവും ലെസ്റ്റരില്‍ വെച്ച് ഗംഭീരമായി ആഘോ ഷിച്ചിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്.

ഫാ മാത്യു ചൂരപോയ്കയില്‍- 07772026235

ഫാ തോമസ്‌ കളപ്പുരക്കല്‍-07772039742

ഫാ ജിമ്മി പുളിക്കക്കണ്ടത്തില്‍-07922042749

അപ്പച്ചന്‍ കണ്ണഞ്ചിറ-07737956977

സ്റ്റാന്‍ലി മാത്യു പൈമ്പിള്ളില്‍ – 07958646431

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.