അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന നടന് കലാഭവന്‍ മണി. തിരഞ്ഞെടുപ്പില്‍ മണി കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലിനെതിരെ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് നേരത്തേ വാര്‍ത്തയുണ്ടായിരുന്നു.
ചാലക്കുടിയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി പത്മജ മത്സരിക്കുമെന്നാണ് സൂചന. ഇതിനെതിരെ സിപിഎം മണിയെ രംഗത്തിറക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്.
എന്നാല്‍ ഈ തിരഞ്ഞെടുപ്പിലെന്നല്ല ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാന്‍ തനിക്കാഗ്രഹമില്ലെന്നാണ് മണി പറയുന്നത്. കക്ഷിരാഷ്ട്രീയത്തിലേയ്ക്ക് താനില്ലെന്നും അതിന്റെ പിന്‍ബലമില്ലാതെ തന്നെ താന്‍ പൊതുനന്മയ്ക്കായി ചെയ്യുന്നകാര്യങ്ങള്‍ തുടരുമെന്നുമാണ് മണിയുടെ പക്ഷം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല