പാചക വാതകത്തിന് ഇരുപത് ശതമാനം വരെ വിലകൂട്ടാന്‍ ബ്രട്ടീഷ് ഗ്യാസ് തീരുമാനിച്ചു. ഈ വിന്റര്‍ മുതല്‍ ഗ്യാസിന്റെ മൊത്തവില വര്‍ധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് ഉപഭോക്താക്കള്‍ക്ക് 200 പൌണ്ട് വരെ വാര്‍ഷിക ബില്‍ കൂടാന്‍ കാരണമാകുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കഴിഞ്ഞദിവസം ബ്രട്ടീഷ് ഗ്യാസിന്റെ മുപ്പതിനായിരത്തോളം വരുന്ന ജീവനക്കാര്‍ക്ക് ഇന്ധനബില്ലില്‍ വര്‍ഷം 200 പൌണ്ടിന്റെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരുന്നു. നേരത്തെ ഇത് 100 പൌണ്ടായിരുന്നു. ജീവനക്കാരുടെ കഠിന പ്രയ്തനം തങ്ങള്‍ തിരിച്ചറിയുന്നു എന്നതാണ് ഡിസ്‌കൗണ്ടിന് ബ്രട്ടീഷ് ഗ്യാസിന്റെ ന്യായം.
എന്നാല്‍ ആഗോളതലത്തില്‍ ഊര്‍ജ്ജ ഉപഭോഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണന്നും വില കൂട്ടാതെ പിടിച്ചുനില്‍ക്കാനാകില്ലന്നും ബ്രട്ടീഷ് ഗ്യാസിന്റെ ഉടമ സെന്‍ട്രിക്ക പ്രതികരിച്ചു. എംപിമാരുടെ സമ്മര്‍ദ്ധത്തെ തുടര്‍ന്ന് ബ്രട്ടീഷ് ഗ്യാസ് ഇലക്ട്രിസിറ്റി ബില്ലില്‍ അഞ്ച് ശതമാനം കുറവ് വരുത്തിയിരുന്നു. എന്നാല്‍ പാചകവാതകവില ഉയര്‍ത്തുന്ന കാര്യത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഗവണ്‍മെന്റ് തയ്യാറായിട്ടില്ല.കുത്തക മുതലാളിമാരെ സഹായിക്കുന്ന സമീപനമാണ് ഭരണത്തിലേറിയ നാള്‍ മുതല്‍ കൂട്ടുകക്ഷി സര്‍ക്കാര്‍ സ്വീകരിച്ച് പോരുന്നത്.
അതേസമയം കഴിഞ്ഞദിവസം നടന്ന കമ്പനിയുടെ വാര്‍ഷിക സമ്മേളനത്തില്‍ ചീഫ് എക്‌സിക്യൂട്ടീവ് സാം ലെയ്ഡ്‌ലോ അവതരിപ്പിച്ച നാല് മില്യണ്‍ ഡോളറിന്റെ പേ പാക്കേജിനെതിരെ ഓഹരിയുടമകള്‍ രംഗത്ത് വന്നുകഴിഞ്ഞു. ഏതാണ്ട് 12% നിക്ഷേപകരും സ്ഥാപനത്തിന്റെ പേ പോളിസിക്കെതിരെ വോട്ട് ചെയ്തു.എന്നാല്‍ ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ ശമ്പള വര്‍ധന നടപ്പിലാകുമെന്നാണ് കരുതപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല