ലണ്ടന്‍: അശ്ലീലസൈറ്റുകള്‍ സ്ഥിരമായി സന്ദര്‍ശിക്കുന്നവര്‍ക്ക് പങ്കാളിയോട് താല്‍പ്പര്യം കാട്ടുന്നില്ലന്ന് പഠനം. അശ്ലീല സൈറ്റുകളുടെ അടിമകളായി മാറുന്നവര്‍ക്ക് സ്വഭാവത്തിലും കുടുംബബന്ധങ്ങളിലും വിളളലുകള്‍ ഉണ്ടാകുന്നതായാണ് പഠനങ്ങള്‍ വെളിവാക്കുന്നത്. സര്‍വ്വേയില്‍ പങ്കെടുത്ത 800 പേരില്‍ 20% പേരും പങ്കാളിയോട് ലൈംഗികബന്ധം പുലര്‍ത്തുന്നതിനേക്കാള്‍ സെക്സ് സൈറ്റുകള്‍ ആസ്വദിക്കുന്നതിലാണ് താല്‍പ്പര്യം കണ്ടെത്തുന്നത്.
സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 43%പേരും 11 വയസ്സിനും 13 വയസ്സിനും ഇടയിലാണ് പോര്‍ണോഗ്രാഫി സൈറ്റുകള്‍ കണ്ടു തുടങ്ങിയത്. 47% പേര് അരമണിക്കൂര്‍ മുതല്‍ മൂന്നുമണിക്കൂര്‍ വരെ ഇത്തരം സൈറ്റുകളുടെ മുന്നില്‍ ചെലവിടാറുണ്ട്. 14% പേര് ഇത്തരം സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരുമായി ബന്ധം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ഏതാണ്ട് 30% പേരും സെക്സ് വീഡിയോകള്‍ അമിതമായി കാണുന്നതു മൂലം തങ്ങളുടെ ജോലി സമയം ക്രമീകരിക്കാന്‍ പ്രയാസപ്പെടുന്നുണ്ട്.
യൂണിവേഴ്സിറ്റി ഓഫ് സിഡ്നിയിലെ സൈക്യാട്രി വിഭാഗം പ്രൊഫസറായ രാജ് സിദ്ധാര്‍ത്ഥനും ഹെല്‍ത്ത് സയന്‍സ് വിഭാഗം ഫാക്കല്‍റ്റി ഡോ. ഗോമതി സിദ്ധാര്‍ത്ഥനുമാണ് പഠനം നടത്തിയത്. ഒരു സംഘടനകളില്‍ നിന്നും പണം പറ്റാതെ നടത്തിയ പഠനത്തിലെ കണ്ടെത്തലുകള്‍ അടുത്തുതന്നെ പ്രസിദ്ധീകരിക്കാനൊരുങ്ങുകയാണ് ഇരുവരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല