1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 13, 2012

കോമഡി മാത്രമല്ല തനിയ്ക്ക് വഴങ്ങുകയുള്ളൂ എന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് സുരാജ് വെഞ്ഞാറമ്മൂട്. മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങള്‍ മാത്രം ചെയ്തിരുന്നവര്‍ പൊടുന്നനെ കോമഡിയിലേയ്ക്ക് മാറിയതാണോ സുരാജിനെ കളംമാറ്റിച്ചവിട്ടാന്‍ പ്രേരിപ്പിച്ചതെന്ന് അറിയില്ല.

എന്തായാലും ഇനി അല്പം സീരിയസാവാന്‍ തന്നെയാണ് താരത്തിന്റെ തീരുമാനം. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘എന്റെ സത്യാന്വേഷണ പരീക്ഷകളി’ലെ നായകന്‍ സുരാജാണ്. ചിത്രത്തില്‍ തനിക്ക് തികച്ചും വ്യത്യസ്തമായ ഒരു വേഷമാണ് ലഭിച്ചിരിക്കുന്നതെന്ന് സുരാജ് പറയുന്നു. സീരിയസ് റോളാണെങ്കിലും അല്പ സ്വല്‍പം തമാശകളൊക്കെയുള്ള ചിത്രം തന്നെയാണിതെന്നും സുരാജ്.

താന്‍ ഈ ചിത്രം മലയാള സിനിമയിലെ എല്ലാ ഹാസ്യതാരങ്ങള്‍ക്കുമായി സമര്‍പ്പിക്കുകയാണെന്ന് സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണന്‍ അറിയിച്ചു. ഒരു ഹാസ്യതാരത്തിന് ഡിപ്രഷന്‍ വരുന്നതിനെ കുറിച്ചാണ് ചിത്രം പറയുന്നത്. സുരാജിന്റെ അഭിനയ ജീവിതത്തിലെ മികച്ചൊരു കഥാപാത്രമാവും സത്യാന്വേഷണ പരീക്ഷകളിലേതെന്നും സംവിധായകന്‍ പറഞ്ഞു. മുന്‍പ് ഫീമെയില്‍ ഉണ്ണികൃഷ്ണന്‍ എന്ന ചിത്രത്തിലും സുരാജ് നായകവേഷമണിഞ്ഞിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.