ജയപരാജയങ്ങള്‍ മാറി മറിഞ്ഞ കലാശക്കളിയില്‍ QPR നെ തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗ് കിരീടം നേടി.ഇന്ന് മാഞ്ചസ്റ്റര്‍ എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ക്യൂന്‍സ് പാര്‍ക്ക് റെന്ച്ചേഴ്സിനെ 3 -2 ന് തോല്‍പ്പിച്ചാണ് 44 വര്‍ഷത്തിനു ശേഷം സിറ്റി കിരീടം നേടിയത്.ഇതിനു മുന്‍പത്തെ കിരീടനേട്ടം 1968 ല്‍ ആയിരുന്നു.
കളിയുടെ നിശ്ചിത തൊണ്ണൂറു മിനിറ്റില്‍ 1 -2 ന് പിറകില്‍ ആയിരുന്ന സിറ്റി ഇന്‍ജുറി ടൈം ആയി ലഭിച്ച 92 ആം മിനിറ്റിലും 94 ആം മിനിട്ടിലും സ്കോര്‍ ചെയ്താണ് സ്വപ്നകിരീടം നേടിയത്.സിറ്റിക്ക് വേണ്ടി സബാലെട്ട,ജെക്കോ എന്നിവര്‍ ആദ്യ രണ്ടു ഗോളുകള്‍ നേടിയപ്പോള്‍ തൊണ്ണൂറ്റി നാലാം മിനിറ്റിലെ വിജയഗോള്‍ നേടിയത് ഫുട്ബോള്‍ ഇതിഹാസം മറഡോണയുടെ മകളുടെ ഭര്‍ത്താവും അര്‍ജന്റീനന്‍ താരവുമായ സെര്‍ജിയോ അക്കോറയാണ്.
നാല്‍പ്പത്തിയെട്ടാം മിനിറ്റില്‍ സിസ്സെയും 66 ആം മിനിറ്റില്‍ മാക്കെയും QPR -ന് വേണ്ടി സ്കോര്‍ ചെയ്തു.54 ആം മിനിറ്റില്‍ ജോ ബാര്ത്ടന് ചുവപ്പ് കാര്‍ഡ് കണ്ടു പുറത്ത് പോയതിനെ തുടര്‍ന്ന് പത്തു പേരുമായാണ് QPR കളി പൂര്‍ത്തിയാക്കിയത്.പ്രീമിയര്‍ ലീഗിലെ ഈ സീസണ് കളികള്‍ പൂര്‍ത്തിയായപ്പോള്‍ ബോള്ട്ടന്,ബ്ലാക്ക്ബെണ്‍,വോള്വര്ഹാമ്പ്ട്ടന് എന്നീ ടീമുകള്‍ പ്രീമിയര്‍ ലീഗില്‍ നിന്നു പുറത്തായി .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല