നിയമക്കുരുക്കളില്‍ നിന്നും വിടുതല്‍ തേടി തിരുവമ്പാടി തമ്പാന്‍ തിയറ്ററുകളിലേക്ക്. ജയറാമിനെ നായകനാക്കി എം പത്മകുമാര്‍ സംവിധാനം ചെയ്ത തിരുവമ്പാടി തമ്പാന്റെ റിലീസിങ് പ്രതിസന്ധിയ്ക്കാണ് പരിഹാരമായത്. കഴിഞ്ഞദിവസം സെന്‍സറിങ് നടന്ന ചിത്രം മെയ് 25ന് തിയറ്ററുകളിലെത്തിയ്ക്കാനാണ് തീരുമാനിച്ചിരിയ്ക്കുന്നത്. ആനിമല്‍ വെല്‍വെയര്‍ ബോര്‍ഡിന്റെ അനുമതി ലഭ്യമായതോടെ ചിത്രം ഈമാസം 25ന് റിലീസ് ചെയ്യും. ആനയെ മുന്‍കൂര്‍ അനുമതി ഇല്ലാതെ ചിത്രീകരണത്തിന് ഉപയോഗിച്ചു, ഇന്ത്യയിലെ കുപ്രസിദ്ധമായ സോനേപൂര്‍ ആന മേളയെ മഹത്വവത്കരിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ചിത്രത്തിനെതിരെ ആനപ്രേമികള്‍ രംഗത്തെത്തിയത്. എ്‌നാല്‍ തിരുവമ്പാടി തമ്പാനെ ആനപ്രേമികള്‍ വിവാദത്തില്‍ ചാടിച്ചത് ഗൂഢ ഉദ്ദേശ്യത്തോടെയായിരുന്നുവെന്നു ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.
എസ് സുരേഷ് ബാബുവിന്റെ തിരക്കഥയില്‍ ഒരുക്കിയ ചിത്രം അലക്‌സാണ്ടര്‍ ജോണ്‍ ആണ് നിര്‍മിച്ചത്. തൃശൂരിന്റെ പശ്ചാത്തലത്തില്‍ ഒരു സംഘം ആനപ്രേമികളുടെ കഥപറയുന്ന ചിത്രത്തില്‍ കന്നഡ താരം ഹരിപ്രിയയാണ് നായിക. ജയറാമിനൊപ്പം നെടുമുടി വേണുവും ജഗതി ശ്രീകുമാറും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല